മീഡിയവൺ ഷെൽഫ് ദമ്മാം മേഖലയുടെ ഉദ്ഘാടനം
text_fieldsദമ്മാം: വായനയുടെയും, അറിവിന്റേയും പുതിയ അനുഭവതലങ്ങൾ തുറന്ന് മീഡിയവൺ ആരംഭിച്ച 'മീഡിയവൺ ഷെൽഫിന്റെ' ദമ്മാം മേഖലാതല ഉദ്ഘാടനം നടന്നു. 'സഫ' ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം നിർവഹിച്ചു.
ആത്മാഭിമാനം തുടിക്കുന്ന പോരാട്ട വീര്യമാണ് മീഡിയവൺ മലയാളികൾക്ക് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റും ഇരുട്ട് പരത്താൻ ശ്രമിക്കുന്നവർക്കിടയിൽ അറിയുകയും പറയുകയുമാണ് ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ആശംസകൾ നേർന്നു. മാധ്യമരംഗത്തെ വിപ്ലവകരമായ കാൽവെപ്പാണ് മീഡിയവൺ ഷെൽഫ്. ശ്രദ്ധേയമായ ലേഖനങ്ങൾ, അഭിമുഖങ്ങൾ, വിഡിയോ സ്റ്റോറികൾ, രാഷ്ട്രീയ സാമൂഹികരംഗത്തെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ, കഥകൾ കവിതകൾ എന്നിങ്ങനെ വായനയുടെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് മീഡിയവൺ ഷെൽഫ്.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മലയാളികൾക്കിടയിൽ തരംഗമായി മാറാൻ മീഡിയവണിന്റെ പുതിയ സംരംഭത്തിന് കഴിഞ്ഞു. https://www.mediaoneonline.com/mediaone.shelf എന്ന പേജിലൂടെ ആർക്കും ഇതിൽ അംഗമാകാം. 2 വർഷം, 1 വർഷം, 6 മാസം എന്നിങ്ങനെയുള്ള കാലാവധികൾ തെരഞ്ഞെടുത്ത് വരിക്കാരാവുന്നവർക്ക് വെബ് മാഗസിൻ വായിക്കാം.
ഹമീദ് വടകര, തനിമ പ്രവർത്തകരായ മുഹമ്മദ് സിനാൻ, സിറാജുദ്ദീൻ, മുഹമ്മദ് റഫീഖ്, മുഹമ്മദ് കോയ, ഫൈസൽ കുറ്റാടി എന്നിവർ പങ്കെടുത്തു. ഷബീർ ചാത്തമംഗലം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

