Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്​ജിദുൽ ഹറാം വനിത...

മസ്​ജിദുൽ ഹറാം വനിത വിഭാഗം റമദാൻ പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
മസ്​ജിദുൽ ഹറാം വനിത വിഭാഗം റമദാൻ പദ്ധതി ഉദ്​ഘാടനം
cancel
camera_alt

മ​സ്​​ജി​ദു​ൽ ഹ​റാം വ​നി​ത സേ​വ​ന വി​ഭാ​ഗം റ​മ​ദാ​ൻ പ​ദ്ധ​തി​ക​ൾ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

ജി​ദ്ദ: മ​സ്​​ജി​ദു​ൽ ഹ​റാം കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ വ​നി​ത അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, സേ​വ​ന ഏ​ജ​ൻ​സി​യു​ടെ റ​മ​ദാ​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ത​യാ​റാ​ക്കി​യ​ പ്ര​ത്യേ​ക പ​ദ്ധ​തി ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.600 തൊ​ഴി​ലാ​ളി​ക​ളും 120 സൂ​പ്പ​ർ​വൈ​സ​ർ​മാ​രും 75 ഗാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ വ​നി​ത സേ​വ​ന ഏ​ജ​ൻ​സി.

ഹ​റ​മി​െൻറ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക, ന​ല്ല ആ​തി​ഥ്യം, ഇ​ഫ്​​താ​ർ, സം​സം വി​ത​ര​ണം, ഇ​രു ഹ​റ​മു​ക​ളു​ടെ സ​ന്ദേ​ശ പ്ര​ചാ​ര​ണം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റ​മ​ദാ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഇ​രു ഹ​റ​മു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു.

അ​നു​ഗൃ​ഹീ​ത മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​നും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും ശ്ര​മി​ക്ക​ണം. ഇ​രു ഹ​റ​മു​ക​ളു​ടെ സ​ന്ദേ​ശം വ​ലി​യ തോ​തി​ൽ പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്നും​ ഏ​ജ​ൻ​സി​ക്ക്​ കീ​ഴി​ലെ ജീ​വ​ന​ക്കാ​രി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masjid al haramRamadan Project
Next Story