കെ.എം.സി.സി യാംബു ഏരിയ സാമൂഹിക സുരക്ഷ പദ്ധതി ഉദ്ഘാടനം
text_fieldsകെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി യാംബു റോയൽ കമീഷൻ ഏരിയ കാമ്പയിൻ
അബ്ദുറഹീം കരുവംതുരുത്തി ഉദ്ഘാടനം ചെയ്യുന്നു
യാംബു: സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി നടപ്പാക്കിവരുന്ന സാമൂഹിക സുരക്ഷ പദ്ധതി 2023 വർഷത്തെ യാംബു റോയൽ കമീഷൻ ഏരിയ കാമ്പയിന് തുടക്കമായി. 'ഹയ്യസുബ്ഹ്' ബീച്ചിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് അബ്ദുറഹീം കരുവംതുരുത്തി, ഡോ. ശഫീഖ് ഹുസൈൻ ഹുദവിക്ക് സ്കീം അപേക്ഷ ഫോറം നൽകി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറഹീം കരുവംതുരുത്തി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഏരിയ കമ്മിറ്റി നേതാക്കളായ ഡോ. ശഫീഖ് ഹുസൈൻ ഹുദവി, ഒ.പി അഷ്റഫ് മൗലവി കണ്ണൂർ, സുബൈർ ചെർപ്പുളശേരി, അബ്ദുറസാഖ്, പ്രവർത്തക സമിതി അംഗങ്ങളായ നൗഷാദ് തൂത, ജലീൽ, യൂസുഫ്, അഷ്റഫ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഇ.കെ. അബ്ബാസ് അലി സ്വാഗതവും ട്രഷറർ റിയാസ് വയനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

