ഖുറയാത്ത് കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി ഉദ്ഘാടനം
text_fieldsകെ.എം.സി.സി ഖുറയാത്ത് സെൻട്രൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതിയുടെ അപേക്ഷ ഫോറം രാജു ചെമ്മണ്ണൂരിന് അഷ്റഫ് കൊട്ടരക്കോത്ത് കൈമാറുന്നു
ഖുറയാത്ത്: കെ.എം.സി.സി അൽഖുറയാത്ത് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ 2022ലെ സാമൂഹിക സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചു. കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി അബൂബക്കർ മൂന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
അബ്ദുന്നാസർ കൂട്ടിലങ്ങാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷ പദ്ധതിയുടെ അപേക്ഷ ഫോറം രാജു ചെമ്മണ്ണൂരിന് ചടങ്ങിൽ അഷ്റഫ് കൊട്ടരക്കോത്ത് കൈമാറി ഉദ്ഘാടനം ചെയ്തു. ഉംലജ് കെ.എം.സി.സി മുൻ വൈസ് പ്രസിഡൻറ് അഷ്റഫ് പൂനൂർ മുഖ്യ പ്രഭാഷണം നടത്തി. ഫൈറൂസ് കോളങ്ങത്ത് സംസാരിച്ചു. അഷ്റഫ് കൊട്ടരക്കോത്ത് സ്വാഗതവും സലീം വളാഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

