കെ.എം.സി.സി റുവൈസ് ഏരിയ കുടുംബ സുരക്ഷ ഫോറം വിതരണോദ്ഘാടനം
text_fieldsകെ.എം.സി.സി ജിദ്ദ റുവൈസ് ഏരിയ കുടുംബ സുരക്ഷ ഫോറം ചെമ്പൻ മുഹമ്മദ് കുട്ടിക്ക് നൽകി ആക്ടിങ് പ്രസിഡൻറ് മുഹ്ദാർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ റുവൈസ് ഏരിയയുടെ ആഭിമുഖ്യത്തിൽ കുടുംബ സുരക്ഷ ഫോറം വിതരണം ആരംഭിച്ചു. സഫ വില്ലയിൽ നടന്ന പരിപാടി ഏരിയ ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി ഉദ്ഘാടനം ചെയ്തു. കുടുംബ സുരക്ഷ ഫോറം വിതരണ ഉദ്ഘാടനം ചെമ്പൻ മുഹമ്മദ് കുട്ടിക്ക് ഫോറം നൽകി ആക്ടിങ് പ്രസിഡൻറ് മുഹ്ദാർ തങ്ങൾ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ ഇബ്രാഹിം ശംനാട് ഉദ്ബോധനം നടത്തി.
ഫിറോസ് കൊളത്തൂർ, അൻസാർ മങ്കട, അഷ്റഫ് തുവ്വൂർ, ഹനീഫ് മങ്കട, നാസർ വെള്ളില, വിപിൻ കോട്ടയം, മുനീർ ചെറുകോട്, ആഷിഖ് മങ്കട, അബ്ദു കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും സലിം കരിപ്പോൾ നന്ദിയും പറഞ്ഞു. റഫീഖ് കാസർകോട് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

