കുടുംബസുരക്ഷ പദ്ധതി ഉദ്ഘാടനം
text_fieldsമൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ കുടുംബസുരക്ഷ പദ്ധതി ഉദ്ഘാടനം സി.ആര്. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളിയുടെ കുടുംബസുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്. മഹേഷിന് സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു. മലസിലെ അല്‍മാസ് ഓാഡിറ്റോറിയത്തില് നടന്ന സാംസ്കാരിക സമ്മേളനം മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി ചെയര്മാന് ഷംനാദ് കരുനാഗപ്പള്ളി ആമുഖപ്രഭാഷണം നടത്തി. 16 വര്‍ഷമായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രാദേശിക കൂട്ടായ്മയാണ് മൈത്രി.
മൈത്രി ഏര്‍പ്പെടുത്തിയ കുടുംബസുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം സി.ആര്. മഹേഷ് എം.എല്‍.എ നിർവഹിച്ചു. പ്രവാസികള്‍ക്ക് മൈത്രി ഏര്‍പ്പെടുത്തിയ കുടുംബസുരക്ഷ പദ്ധതി സഹായകരമാകുമെന്ന് എം.എല്‍.എ പറഞ്ഞു. ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ച് നസീര്‍ ഖാനെ ചടങ്ങില്‍ ആദരിച്ചു. ബാലു കുട്ടന്, സത്താര്‍ കായംകുളം, മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, നാസര്‍ ലെയ്സ്, മുനീര്‍ തണ്ടാശ്ശേരില്‍ എന്നിവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി പ്രദേശങ്ങളിലെ ആറു നിർധന കുടുംബാംഗങ്ങള്‍ക്കുള്ള ചികിത്സസഹായം ചടങ്ങില്‍ ജീവകാരുണ്യ കണ്‍വീനര്‍ മജീദ് മൈത്രി എം.എല്‍.എക്ക് കൈമാറി. അതോടൊപ്പം എം.എല്‍.എയുടെ അഭ്യർഥന പ്രകാരം നിർധനനായ ഒരു യുവാവിന് ഇലക്ട്രിക് വീല്‍ചെയറും മൈത്രി സ്പോണ്സര് ചെയ്തു. മൈത്രി പുറത്തിറക്കിയ പുതുവർഷ കലണ്ടര്‍ പ്രകാശനവും എം.എല്‍.എ നിർവഹിച്ചു.
തുടര്‍ന്ന് ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ അൽത്വാഫ്, ഷിജു റഷീദ്, ഷബാന അന്‍ഷാദ്, നസിയ നാസര്‍, അഞ്ചു ആനന്ദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നിദ ജയിഷിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറി. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. അബി ജോയ്, ഹിബ അബ്ദുല്‍ സലാം എന്നിവര്‍ അവതാരകരായിരുന്നു.
ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില് സ്വാഗതവും ട്രഷറര്‍ സാദിഖ് നന്ദിയും പറഞ്ഞു. സാബു കല്ലേലിഭാഗം, ഷഫീഖ്, ഷാജഹാന്, ഹാഷിം, ഹുസൈന്, റാഷിദ്, സുജീബ്, ഷംസുദ്ദീന്, മന്‍സൂര്‍, അന്‍ഷാദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കുടുംബസുരക്ഷ പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ 0559602688, 0501845621, 0508356749 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

