Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരളോൽസവത്തിന്​ നാളെ...

കേരളോൽസവത്തിന്​ നാളെ തുടക്കം

text_fields
bookmark_border
കേരളോൽസവത്തിന്​ നാളെ തുടക്കം
cancel

ജിദ്ദ: ഇന്ത്യൻ കോണ്‍സുലേറ്റി​​െൻറ ആഭിമുഖ്യത്തില്‍ ജിദ്ദ മലയാളി സമൂഹം ഒരുക്കുന്ന  കേരളോൽസവത്തിന്​ വെള്ളിയാഴ്ച തുടക്കമാവും. കേരളീയ കലകളുടെ കേളികൊട്ടുയരുന്ന മേളയിൽ  മറുനാട്ടുകാര്‍ക്ക് മലയാള നാടിനെ അറിയാൻ അവസരമുണ്ടാകും. വെള്ളി, ശനി ദിവസങ്ങളില്‍ വേകുന്നേരം നാലു മുതല്‍ രാത്രി 11 വരെയാണ്​ മേള.   വൈവധ്യമാര്‍ന്ന കലാ പരിപാടികളും പ്രദര്‍ശന സ്​റ്റാളുകളും  ഒത്തുചേര്‍ന്ന കാര്‍ണിവല്‍ ജിദ്ദയിലെ കേരളീയ പ്രവാസി സമൂഹത്തിന്  പുത്തന്‍ അനുഭവമാവും. പ്രവേശനം സൗജന്യമാണ്.  സ്​റ്റേജിതര പരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കി കാണികള്‍ക്ക് ഏതു സമയവും വന്ന്​  ഇഷ്​ടമുള്ള പരിപാടികള്‍ ആസ്വദിക്കാൻ കഴിയും വിധമാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്​. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ് മുഖ്യാതിഥിയാവും. ഉദ്ഘാടന ചടങ്ങില്‍ സമൂഹത്തി​​െൻറ വിവിധ തുറകളിലുള്ളവര്‍ സംബന്ധിക്കും. ജിദ്ദ സമൂഹത്തിന് നിരവധി കലാവിരു​െന്നാരുക്കിയ അനില്‍ നാരായണയും  നൃത്താധ്യാപിക ഷെല്‍ന വിജയും അണിയിച്ചൊരുക്കുന്ന ദൃശ്യകേരളം പരിപാടിയോടെയായിരിക്കും തുടക്കം. അന്‍പതോളം വനിതകള്‍ ചുവടുവെക്കുന്ന തിരുവാതിരക്കളി, ഇമ്പമാര്‍ന്ന ഇശലുകളുടെ അകമ്പടിയോടെ  ഒപ്പന, കഥകളി, മോഹനിയാട്ടം, കോല്‍കളി, നൃത്തനൃത്യങ്ങള്‍, സംഗീത വിരുന്ന് തുടങ്ങിയ പരിപാടികള്‍ ഒന്നൊന്നായി വേദികളിലും പുറത്തും അരങ്ങേറും.പതിനഞ്ചിലേറെ സ്​റ്റാളുകളുണ്ട്​. കളരിപ്പയറ്റ്, ആ നക്കാഴ്ച, വള്ളംകളി തുടങ്ങിയവയുടെ ദൃശ്യാവിഷ്‌കാരം സ്​റ്റാളുകളിലുണ്ടാവും.  കിഡ്‌സ് കോര്‍ണര്‍, ആര്‍ക്കും പാടാന്‍ അവസരമൊരുക്കി മ്യൂസിക് ലൈവ്, രുചിഭേദങ്ങളുടെ കലവറയൊരുക്കി ഭക്ഷ്യമേള തുടങ്ങിയവയും  നഗരിയിലുണ്ടാകും. 

പല നേരങ്ങളിൽ വരുന്നവർക്കായി കലാപരിപാടികള്‍  ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് സംഘാടക സമിതി   അറിയിച്ചു. വൈകുന്നേരം നാലിനും 11 നും ഇടിയില്‍ എപ്പോള്‍ വേണമെങ്കിലും കാര്‍ണിവല്‍ നഗരിയിലെത്തി   പരിപാടികള്‍ ആസ്വദിക്കാം. കേരളീയ സമൂഹത്തി​​െൻറ പൊതുപരിപാടിയെന്ന നിലയില്‍ കേരളോത്സവവുമായി എല്ലാവരും  സഹകരിക്കണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.എം  ഷെരീഫ് കുഞ്ഞും കണ്‍വീനര്‍ വി.ക.എ റഊഫും അഭ്യര്‍ഥിച്ചു. കേരളോൽസവത്തിന് സാക്ഷ്യം വഹിക്കാനെത്തുന്നവര്‍ കേരളീയ വേഷം ധരിച്ചാൽ  പരിപാടിക്ക് മാറ്റു കൂട്ടുമെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആസ്വദിക്കാനാവും വിധമാണ് കലാപരിപാടികള്‍ അണിയിച്ചൊരുക്കിയതെന്നും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.ടി.എ മുനീര്‍ പറഞ്ഞു. കോണ്‍സുലേറ്റ് കോ^ഒാര്‍ഡിനേറ്റര്‍ ബോബി മാനാട്ടിനെ കൂടാതെ അഹമ്മദ് പാളയാട്ട്, പി.പി റഹീം, അബൂബക്കര്‍ അരിമ്പ്ര, ഷിബു തിരുവനന്തപുരം, അബ്​ദു​ല്‍ മജീദ് നഹ, വി.പി മുസ്തഫ എന്നിവര്‍ കണ്‍വീനര്‍മാരായ വിവിധ സബ് കമ്മിറ്റികളും കേരളോത്സവം  ചരിത്ര സംഭവമാക്കുന്നതിന്​  രംഗത്തുണ്ട്​.    ഫുട്‌ബാള്‍, വടംവലി മത്സര  വിജയികള്‍ക്കും ഉപന്യാസ മത്സര വിജയികള്‍ക്കുമുള്ള സമ്മാന വിതരണം വേദിയില്‍ നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSaudi News
News Summary - inauguration keralotsav saudi gulf news
Next Story