Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്വീഫിലെ...

ഖത്വീഫിലെ 'മത്സ്യദ്വീപ്​' ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ഖത്വീഫിലെ മത്സ്യദ്വീപ്​ ഉദ്​ഘാടനം ചെയ്​തു
cancel
camera_alt

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഖ​ത്വീ​ഫി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്ത ‘മ​ത്സ്യ​ദ്വീ​പ്’

ജി​ദ്ദ: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഖ​ത്വീ​ഫി​ൽ മ​ത്സ്യ​ദ്വീ​പ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.​ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ നാ​യി​ഫ് ആ​ലു​സ​ഊ​ദാ​ണ്​ അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​ദ്വീ​പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. മു​നി​സി​പ്പ​ൽ-​ഗ്രാ​മ-​ഭ​വ​ന​ മ​ന്ത്രി മ​ജീ​ദ് അ​ൽ ഹു​ഖൈ​ൽ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. മ​ത്സ്യ​വ്യാ​പാ​രി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഫി​ഷ് ഐ​ല​ൻ​ഡ് ഒ​രു ല​ക്ഷ്യ​സ്ഥാ​ന​മാ​കു​മെ​ന്ന്​ കി​ഴ​ക്ക​ൻ പ്ര​വ​ശ്യ മേ​യ​ർ ഫ​ഹ​ദ്​ അ​ൽ​ജു​ബൈ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി ന​ട​പ്പാ​യി നി​ക്ഷേ​പ​സ്ഥ​ല​ങ്ങ​ൾ സ​ജ്ജ​മാ​കു​ക​യും ചെ​യ്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ വാ​ണി​ജ്യ​സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നു​മാ​ണ്​ ഇ​ത് ന​ട​പ്പാ​ക്കി​യ​ത്. ദ്വീ​പ് സ്ഥാ​പി​ക്കു​ന്ന​തി​ന്​ ഏ​ക​ദേ​ശം 80 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ചെ​ല​വ്. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ 120,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഖ​ത്വീ​ഫ് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​നു സ​മീ​പ​ത്താ​ണ്​ സ്ഥി​തി​ചെ​യ്യു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. 6000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​മാ​ണ് ഈ ​മാ​ർ​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ. റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ, മൊ​ത്ത​വ്യാ​പാ​ര സൈ​ഡ് യാ​ർ​ഡ്, നി​ക്ഷേ​പ സൈ​റ്റു​ക​ൾ, ഐ​സ് ഫാ​ക്ട​റി, സ്റ്റോ​റേ​ജ്-​കൂ​ളി​ങ്​ ഏ​രി​യ​ക​ൾ, വാ​ണി​ജ്യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ അ​തി​ലു​ൾ​പ്പെ​ടു​ന്നു. പു​തി​യ മ​ത്സ്യ​ദ്വീ​പ്​ ഉ​ദ്​​ഘാ​ട​നം​ചെ​യ്​​ത​തോ​ടെ ഖ​ത്വീ​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലെ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ത്സ്യ​ദ്വീ​പി​ലേ​ക്ക്​ മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഖ​ത്വീ​ഫ്​ മ​ത്സ്യ​വി​പ​ണി 150 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ച​ന്ത​ക​ളി​ലൊ​ന്നാ​ണ്. പ്ര​തി​ദി​നം 100 ട​ൺ മു​ത​ൽ 200 ട​ൺ വ​രെ വി​വി​ധ​യി​നം മ​ത്സ്യ​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ ഇ​റ​ങ്ങു​ന്ന​തി​നാ​ൽ ഏ​റ്റ​വും​വ​ലി​യ മ​ത്സ്യ വി​പ​ണി​യാ​യാ​ണ്​ ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inaugurated
News Summary - Inaugurated the 'Fish Island' in Qatwif
Next Story