എസ്.ഐ.സി മീലാദ് കാമ്പയിൻ ഉദ്ഘാടന സംഗമം
text_fieldsഎസ്.ഐ.സി മീലാദ് കാമ്പയിൻ ഉദ്ഘാടന സംഗമം
ബുറൈദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റിയുടെ കീഴിൽ സെപ്റ്റംബർ അഞ്ച് മുതൽ ഒക്ടോബർ 15 വരെ ‘മുഹമ്മദ് നബി പ്രകൃതവും പ്രഭാവവും’ എന്ന പ്രമേയത്തിൽ നടക്കുന്ന 40 ദിന കാമ്പയിന്റെ ബുറൈദ സെൻട്രൽ തല ഉദ്ഘാടന സംഗമം ബുറൈദയിൽ നടന്നു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ബഷീർ ഫൈസി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉമർ മാവൂർ അധ്യക്ഷത വഹിച്ചു. സലീം ഫൈസി കരുവാരക്കുണ്ട് മീലാദ് സന്ദേശ പ്രഭാഷണവും റഫീഖ് അരീക്കോട് കാമ്പയിൻ പ്രോഗ്രാം വിശദീകരണവും നടത്തി.
സൈദ് ഹാജി കോട്ടപ്പുറം, ശരീഫ് മാങ്കടവ്, ഹാരിസ് അമ്മിനിക്കാട്, ഹാരിസ് കോഴിച്ചെന, ഇസ്മാഈൽ ചെറുകുളമ്പ്, സലാം ഖുദ്സ്, മുഹമ്മദ് മുസ്ലിയാർ പന്തിപൊയിൽ, സലാം പുളിക്കൽ, കരീം കോട്ടക്കൽ, ഹുസൈൻ പട്ടാമ്പി, ഷഫീഖ് പഴമള്ളൂർ, ഷാജി വയനാട് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ ശബീറലി ചാലാട് സ്വാഗതവും റഫീഖ് ചെങ്ങളായി നന്ദിയും പറഞ്ഞു.

