‘റസൂലിന്റെ വഴിയെ’ പ്രവാചക സ്മരണ തനിമ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsതനിമ, യൂത്ത് ഇന്ത്യ പ്രവാചക സ്മൃതിയിൽ ഖലീൽ പൊന്നാനി സംസാരിക്കുന്നു
റിയാദ്: ന്യൂ സനാഇയ്യ യൂത്ത് ഇന്ത്യയും തനിമയും സംയുക്തമായി ‘റസൂലിെൻറ വഴിയെ’ എന്ന ശീർഷകത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
റിയാദ് ന്യൂ സനാഇയ്യയിലെ കുക്ക്ബുക്ക് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖലീൽ പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിെൻറ എല്ലാ മേഖലകളിലും പ്രവാചകൻ മുഹമ്മദ് നബിയെ റോൾ മോഡലായി സ്വീകരിക്കണമെന്നും വ്യക്തി ജീവിതത്തിൽ മാത്രമല്ല കുടുംബം, സമൂഹം, തൊഴിൽ തുടങ്ങി ജീവിതത്തിെൻറ മുഴുവൻ രംഗങ്ങളിലും റസൂലിെൻറ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തനിമ ന്യൂ സനാഇയ്യ യൂനിറ്റ് പ്രസിഡൻറ് റിഷാദ് എളമരം അധ്യക്ഷത വഹിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയോടുള്ള സ്നേഹവും ആദരവും പ്രകടമാക്കുന്ന റസൂൽ പ്രശംസാ ഗാനങ്ങൾ അഷ്ഫാഖ് വയനാട്, ഉമർ സഈദ്, ഹാഫിസ്, ലെസിൻ, തഹ്സിൻ എന്നിവർ ചേർന്ന് ആലപിച്ചു.
തനിമ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയംഗം ബഷീർ രാമപുരം സമാപനപ്രഭാഷണം നിർവഹിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ത്വൽഹ സ്വാഗതം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

