ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്: അൽ ജുനൂബ് ഇന്റർനാഷനൽ സ്കൂളും അബഹ ഇന്റർനാഷനൽ സ്കൂളും ജേതാക്കൾ
text_fieldsഅൽ ജുനൂബ് ഇന്റർ നാഷനൽ സ്കൂൾ നടത്തിയ ഇന്റർ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ അൽ ജുനൂബ് ഇന്റർനാഷനൽ സ്കൂൽ ടീം ഷിഫ ഹോസ്പിറ്റൽ ലീഗൽ അഡ്വൈസർ അബ്ദുല്ല അഹ് മരിയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു
ഖമീസ് മുഷൈത്: അസീർ റീജിയണിലെ വിവിധ ഇന്റർനാഷണൽ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് അൽ ജുനൂബ് ഇന്റർനാഷനൽ സ്കൂൾ നടത്തിയ ഇന്റർ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം അബഹ ഇന്റർനാഷനൽ സ്കൂളും സീനിയർ വിഭാഗം ആതിഥേയരായ അൽ ജുനൂബ് ഇന്റർനാഷനൽ സ്കൂളും ജേതാക്കളായി. വിദ്യാഭ്യാസ, സാംസ്കാരിക, കായിക മേഖലയിലെ ഊഷ്മളമായ ബന്ധം പുതുക്കാനും ആശയങ്ങൾ കൈമാറാനും ഇത്തരം മത്സരങ്ങൾ വാതിൽ തുറന്നിടുന്നുവെന്ന് 'ബാൾവാർ സീസൺ-2' ഉദ്ഘാടനം ചെയ്തുകൊണ്ട് നോളജ് സിറ്റി പ്രിൻസിപ്പൽ അസ്ഹർ ഹൈദർ അൻസാരി അഭിപ്രായപ്പെട്ടു. അൽ ജുനൂബ് സ്കൂൾ സെക്രട്ടറി അബ്ദുൽ ജലീൽ കാവനൂർ, അബഹ ഇന്റർനാഷനൽ സ്കൂൾ പ്രതിനിധി താഹിർ എന്നിവർ ചാമ്പ്യൻഷിപ് ഡേ മെസ്സേജ് നൽകി. അൽജുനൂബ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ, മഹസൂം അറക്കൽ കിക്കോഫ് ചെയ്തു ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. സീനിയർ വിഭാഗത്തിൽ അബഹ ഇന്റർനാഷനൽ സ്കൂളും ജൂനിയർ വിഭാഗത്തിൽ നോളജ് സിറ്റിയും റണ്ണേഴ്സ് അപ് നേടി. ഫ്യൂച്ചർ വാൻഗ്വാർഡ് സ്കൂൾ ജൂനിയർ വിഭാഗം ഗോൾ കീപ്പർ ജാഹിസ് പ്രത്യേകം പ്രശംസ പിടിച്ചുപറ്റി. വിജയികൾക്കുള്ള ട്രോഫികൾ സമാപന ചടങ്ങിൽ, ഷിഫ ഹോസ്പിറ്റൽ ലീഗൽ അഡ്വൈസർ അബ്ദുല്ല അഹ്മരി വിതരണം ചെയ്തു. എം. റിയാസ് സ്വാഗതവും ജാബിർ ഇല്ലിക്കൽ നന്ദിയും പറഞ്ഞു.

