Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​രു വ​ർ​ഷ​മാ​യി...

ഒ​രു വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി​യി​ൽ: ജോ​ലി​ക്കി​ട​യി​ൽ ന​െ​ട്ട​ല്ല്​ ത​ക​ർ​ന്ന മ​ല​യാ​ളി​യെ നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
ഒ​രു വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി​യി​ൽ: ജോ​ലി​ക്കി​ട​യി​ൽ ന​െ​ട്ട​ല്ല്​ ത​ക​ർ​ന്ന മ​ല​യാ​ളി​യെ നാ​ട്ടി​ലെ​ത്തി​ച്ചു
cancel
camera_alt

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​യ്​​ഡ​ൻ ഫാ​സ്​​ക​ൽ നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ടും മു​മ്പ്​ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം

ദ​മ്മാം: വ​ർ​ക്ക്​​ഷോ​പ്പി​ലെ ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​െ​ട്ട​ല്ല്​ ത​ക​ർ​ന്ന മ​ല​യാ​ളി​യെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടി​ലെ​ത്തി​ച്ചു. വാ​ഹ​നം ഉ​യ​ർ​ത്തി​വെ​ച്ച ഹൈ​ഡ്രോ​ളി​ക്​ പി​സ്​​റ്റ​ൺ കേ​ടു​വ​ന്ന്​ താ​ഴേ​ക്ക്​ പ​തി​ച്ച്​ വാ​ഹ​ന​ത്തി​ന്​ അ​ടി​യി​ൽ​പെ​ട്ടാ​യി​രു​ന്നു ​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​യ്​​ഡ​ൻ ഫാ​സ്​​ക​ലി​െൻറ​ (31) ന​​ട്ടെ​ല്ല് ത​ക​ർ​ന്ന​ത്.​

ഒ​രു വ​ർ​ഷ​മാ​യി ദ​മ്മാ​മി​ലെ അ​ൽ​മു​വാ​സാ​ത്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഖു​ദ​രി​യ​യി​ലെ കാ​ർ വ​ർ​ക്ക്​​​ഷോ​പ്പി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി​ചെ​യ്​​തി​രു​ന്ന എ​യ്​​ഡ​ൻ ര​ണ്ടു​ വ​ർ​ഷം മു​മ്പാ​ണ്​ സൗ​ദി​യി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. അ​വ​ധി​യി​ൽ നാ​ട്ടി​ൽ പോ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​വ​ന്ന കാ​ർ പി​സ്​​റ്റ​ണി​ൽ ഉ​യ​ർ​ത്തി​വെ​ച്ച്​ അ​തി​ന​ടി​യി​ൽ കി​ട​ന്ന്​ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു ഫാ​സ്​​ക​ൽ. ഇ​തി​നി​ട​യി​ൽ പി​സ്​​റ്റ​ൺ താ​ഴേ​ക്ക്​ പ​തി​ക്കു​ക​യും യു​വാ​വ്​ കാ​റി​ന​ടി​യി​ൽ പെ​ട്ട്​ ഞെ​രി​ഞ്ഞ​മ​രു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ട്​ ഓ​ടി​ക്കൂ​ടി​യ​വ​ർ ഏ​റെ പ​ണി​പ്പെ​ട്ട്​ കാ​ർ ഉ​യ​ർ​ത്തി​യാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച്​ അ​ടി​യ​ന്ത​ര​മാ​യി ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്ക്​ വി​ധേ​യ​മാ​യെ​ങ്കി​ലും സു​ഖം പ്രാ​പി​ച്ചി​ല്ല. നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത്. അ​തോ​ടെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഫാ​സ്​​ക​ലി​െൻറ ചി​കി​ത്സ​ക്ക്​ ഇ​തു​വ​രെ ചെ​ല​വാ​യ​ത്​ ആ​റു​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ലാ​ണ്. ദ​മ്മാ​മി​ൽ വീ​ട്ട്​ ​ൈഡ്ര​വ​റാ​യ തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി ഷാ​ന​വാ​സ്​ ആ​യി​രു​ന്നു ഇ​ക്കാ​ല​മ​ത്ര​യും ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ച​ര​ണം ന​ൽ​കി​വ​ന്ന​ത്.

ഷാ​ന​വാ​സി​െൻറ സ്​​പോ​ൺ​സ​റും ആ​ശു​പ​ത്രി​യി​ലെ​ത്തി ഫാ​സ്​​ക​ലി​െൻറ അ​വ​സ്ഥ നേ​രി​ൽ ക​ണ്ടു. മ​ന​സ്സ​ലി​ഞ്ഞ സ്​​പോ​ൺ​സ​ർ ഷാ​ന​വാ​സി​ന്​​ യു​വാ​വി​നെ നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ ഒ​പ്പം​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ മ​ണി​ക്കു​ട്ട​ൻ, മ​ഞ്​​ജു മ​ണി​ക്കു​ട്ട​ൻ, സ​ലാം വ​ർ​ക്ക​ല എ​ന്നി​വ​ർ​ നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ക​മ്പ​നി​യ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യും ചെ​യ്​​തു. ക​ഴി​ഞ്ഞ​ദി​വ​സം ദ​മ്മാ​മി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്പ്ര​സ്​ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ച ഫാ​സ്​​ക​ലി​നെ തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ചു. അ​ച്ഛ​നും അ​മ്മ​യും ഇ​ല്ലാ​ത്ത ഫാ​സ്​​ക​ലി​ന്​ കു​ഞ്ഞ​മ്മ​യാ​ണ്​ ഇ​പ്പോ​ൾ ആ​ശ്ര​യ​മാ​യി​ട്ടു​ള്ള​ത്. ആ​രും അ​ന്വേ​ഷി​ക്കാ​നി​ല്ലാ​തെ കി​ട​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന്​ മ​ഞ്​​ജു​വും മ​ണി​ക്കു​ട്ട​നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story