Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാ​ഥ​യു​ടെ...

ഗാ​ഥ​യു​ടെ നെ​ഞ്ചി​ലു​റ​ങ്ങി ആ​രാ​ധ​ന​യും മ​ട​ങ്ങി, ഇ​നി​യും വ​രാ​ത്ത നി​ത്യ​ത​യി​ലേ​ക്ക്​

text_fields
bookmark_border
ഗാ​ഥ​യു​ടെ നെ​ഞ്ചി​ലു​റ​ങ്ങി ആ​രാ​ധ​ന​യും മ​ട​ങ്ങി, ഇ​നി​യും വ​രാ​ത്ത നി​ത്യ​ത​യി​ലേ​ക്ക്​
cancel
camera_alt

ഗാ​ഥ

ദ​മ്മാം: നെ​ഞ്ചു​പൊ​ള്ളി​ക്കു​ന്ന ഒാ​ർ​മ​ക​ൾ ബാ​ക്കി​വെ​ച്ച്​ ഗാ​ഥ​യും ആ​രാ​ധ​ന​യും ഈ ​ലോ​ക​ത്തു​നി​ന്ന്​ മ​ട​ങ്ങി.ക​ണ്ണീ​ർ മ​റ​യി​ലൂ​ടെ വി​ഷ്​​ണു​വി​ന്​ ത​െൻറ പ്രി​യ​പ്പെ​ട്ട​വ​രു​ടെ യാ​ത്ര നോ​ക്കി​നി​ൽ​ക്കാ​നേ ആ​യു​ള്ളൂ.

ക​ഴി​ഞ്ഞ​ദി​വ​സം​ ദ​മ്മാ​മി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ഇ​ടു​ക്കി ക​രി​ങ്കു​ന്നം ത​ട​ത്തി​ൽ വീ​ട്ടി​ൽ മ​ണി​ലാ​ൽ-​ശോ​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ദ​മ്മാ​മി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ചീ​ഫ്​ അ​ക്കൗ​ണ്ട​ൻ​റാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി വി​ഷ്​​ണു​വി​െൻറ ഭാ​ര്യ​യു​മാ​യ ഗാ​ഥ (27), നാ​ലു​ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ മ​ക​ൾ ആ​രാ​ധ​ന എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ൽ​അ​ഹ്​​സ​യി​ൽ മ​റ​മാ​ടി.

നി​ര​വ​ധി കോ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും ദ​മ്മാ​മി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​െൻറ ഉ​ള്ളു​ല​ച്ച മ​ര​ണ​മാ​യി​രു​ന്നു ഗാ​ഥ​യു​ടെ​യും ന​വ​ജാ​ത ശി​ശു​വാ​യ ആ​രാ​ധ​ന​യു​ടെ​യും.

വി​വാ​ഹം ക​ഴി​ഞ്ഞ്​ ഒ​രു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്ക്​ തൊ​ട്ടു​മു​മ്പാ​ണ്​ ഗാ​ഥ ദ​മ്മാ​മി​ലു​ള്ള ഭ​ർ​ത്താ​വ്​ വി​ഷ്​​ണു​വി​െൻറ അ​രി​കി​ലെ​ത്തി​യ​ത്.

ഇ​തി​നി​ട​യി​ൽ ഗ​ർ​ഭി​ണി​യാ​യ ഗാ​ഥ ഏ​ഴു മാ​സ​മാ​യ​പ്പോ​ൾ ഭ​ർ​ത്താ​വു​മൊ​ത്ത്​ നാ​ട്ടി​ലേ​ക്കു​ പോ​കാ​ൻ തീ​രു​മാ​നി​ച്ചു. യാ​ത്ര​ക്കാ​യി ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​േ​മ്പാ​ഴാ​ണ്​ ഗാ​ഥ​യെ കോ​വി​ഡ്​ ബാ​ധി​ച്ച വി​വ​ര​മ​റി​യു​ന്ന​ത്. ഗ​ർ​ഭി​ണി​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ഖ​ത്വീ​ഫ്​ സെ​ൻ​ട്ര​ൽ ആ​​ശു​പ​ത്രി​യി​ൽ ഗാ​ഥ​യെ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ, ദി​നം​പ്ര​തി ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു.

അ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​നെ​ കോ​വി​ഡ്​ ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്നു​ മ​ന​സ്സി​ലാ​യി. പി​റ്റേ ദി​വ​സ​മാ​യ ജൂ​ലൈ 26ന്​ ​വൈ​കീ​േ​ട്ടാ​ടെ ഗാ​ഥ മ​ര​ണ​ത്തി​നു​ കീ​ഴ​ട​ങ്ങി.

തു​ട​ർ​ന്ന്​ നാ​ലു​ ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ മ​ക​ൾ ആ​രാ​ധ​ന​യും അ​മ്മ​യോ​ടൊ​പ്പം പോ​യി. ഗ​ർ​ഭി​ണി​യാ​െ​ണ​ന്ന​റി​ഞ്ഞ​തു മു​ത​ൽ വി​ഷ്​​ണു​വും ഗാ​ഥ​യും ക​ണ്ട സ്വ​പ്​​ന​ങ്ങ​ളാ​ണ്​ മ​ര​ണം ക​വ​ർ​ന്നെ​ടു​ത്ത​ത്. മ​ക​ളാ​െ​ണ​ങ്കി​ൽ 'ആ​രാ​ധ​ന'​യെ​ന്ന്​ പേ​രി​ട​ണ​മെ​ന്ന്​ ഇ​രു​വ​രും നേ​ര​േ​ത്ത തീ​രു​മാ​നി​ച്ച​താ​ണ്.

ഒ​ന്നി​ച്ചു​നാ​ട്ടി​ൽ പോ​യാ​ൽ മ​തി​യെ​ന്ന ഗാ​ഥ​യു​ടെ പി​ടി​വാ​ശി​യാ​ണ്​ ഗ​ർ​ഭി​ണി​യാ​യി​ട്ടും ഇ​ത്ര​യും​നാ​ൾ ഇ​വി​ടെ തു​ട​രാ​ൻ അ​നു​വ​ദി​ച്ച​തി​നു​ പി​ന്നി​ലെ​ന്ന്​ വി​തു​മ്പ​ലോ​ടെ വി​ഷ്​​ണു പ​റ​യു​ന്നു. അ​വ​സാ​ന​മാ​യി അ​ടു​ത്തു​നി​ന്ന്​ ഒ​ന്നു​ കാ​ണാ​ൻ​പോ​ലും ക​ഴി​യാ​തെ പ്രി​യ​പ്പെ​ട്ട​വ​ളെ​യും ആ​ദ്യ ക​ൺ​മ​ണി​യെ​യും യാ​​ത്ര​യാ​ക്കേ​ണ്ടി​വ​ന്ന വി​ഷ്​​ണു ഇ​പ്പോ​ഴും ജീ​വി​ത​ത്തി​െൻറ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​മാ​ണ്​ ഇ​രു​വ​രെ​യും മ​റ​മാ​ടു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ നി​ർ​വി​കാ​ര​നാ​യി നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള ത​നി​ക്ക്​ ഗാ​ഥ​യു​ടെ​യും പി​ഞ്ചു​കു​ഞ്ഞി​​െൻറ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ ക​ര​യാ​തി​രി​ക്കാ​നാ​യി​ല്ലെ​ന്ന്​ നാ​സ്​ പ​റ​ഞ്ഞു.

ഇ​രു​വ​രെ​യും മ​റ​മാ​ടാ​ൻ കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ ഭ​ർ​ത്താ​വി​നെ​പ്പോ​ലും കൂ​ടെ കൂ​ട്ടാ​ൻ ക​ഴി​യാ​ത്ത നി​സ്സ​ഹാ​യ​ത​യും ത​ന്നെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞ​താ​യും നാ​സ്​ പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ഡി​യോ കാ​ളി​ലൂ​ടെ നാ​ട്ടി​ലു​ള്ള മാ​താ​പി​താ​ക്ക​ളെ കാ​ണി​ച്ച​പ്പോ​ഴു​ണ്ടാ​യ നി​ല​വി​ളി​ക​ൾ കാ​തി​ൽ ഇ​പ്പോ​ഴും മു​ഴ​ങ്ങു​ന്ന​താ​യും നാ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​ർ​ഭി​ണി​യാ​യ ഗാ​ഥ​യു​ടെ വ​ര​വും കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ. അ​മ്മ​യു​ടെ നെ​ഞ്ചി​ൽ ചേ​ർ​ത്തു​വെ​ച്ചാ​ണ്​ കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ഒ​രു കു​ഴി​യി​ൽ മ​റ​മാ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhGhada
News Summary - In the heart of the story, that worship also returned, and is still in eternity.
Next Story