Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​രു​വൃ​ക്ക​ക​ളും...

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മു​ൻ പ്ര​വാ​സി ദു​രി​ത​ത്തി​ൽ

text_fields
bookmark_border
ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മു​ൻ പ്ര​വാ​സി ദു​രി​ത​ത്തി​ൽ
cancel
camera_alt

സ​വാ​ദ് 

ജു​ബൈ​ൽ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ പ്ര​വാ​സി മ​ല​യാ​ളി ചി​കി​ത്സ​ക്കും നി​ത്യ​ച്ചെ​ല​വി​നും വ​ഴി​കാ​ണാ​തെ ദു​രി​ത​ത്തി​ൽ. കൊ​ല്ലം ച​ട​യ​മം​ഗ​ലം ഇ​ള​മ്പ​ഴ​ന്നൂ​ർ ചി​റ​വു​ക്കോ​ണം സ്വ​ദേ​ശി ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​വാ​ദാ​ണ്​ (52) വൃ​ക്ക​ക​ളു​ടെ ത​ക​രാ​റും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളും മൂ​ലം പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്ന​ത്. ഏ​റെ​നാ​ൾ സൗ​ദി​യി​ലും ഖ​ത്ത​റി​ലും പ്ര​വാ​സി​യാ​യി​രു​ന്ന സ​വാ​ദ് ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് 10 വ​ർ​ഷം മു​മ്പ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി പ​ല പ​ണി​ക​ളും ചെ​യ്തു ജീ​വി​ക്കു​ന്ന​തി​നി​ടെ പ്ര​മേ​ഹ​മാ​ണ്​ ആ​ദ്യം പി​ടി​കൂ​ടി​യ​ത്. വൈ​കാ​തെ ര​ക്ത​സ​മ്മ​ർ​ദ​ത്തി​െൻറ​യും കൊ​ള​സ്ട്രോ​ളി​െൻറ​യും ഭീ​ഷ​ണി​യെ​ത്തി.

ഒ​ടു​വി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും​കൂ​ടി കീ​ഴ​ട​ക്കി​യ​തോ​ടെ ജീ​വി​തം ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​യി. സ്ഥി​ര​ജോ​ലി​യി​ല്ലാ​താ​വു​ക​യും വ​രു​മാ​നം ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ ചി​കി​ത്സ​യും മു​ട​ങ്ങി. പ്ര​മേ​ഹം ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്ന് കാ​ൽ​വി​ര​ലി​ലെ വ്ര​ണം പ​ഴു​ത്തു വി​ര​ൽ മു​റി​ക്കേ​ണ്ടി​വ​ന്നു. വൈ​കാ​തെ വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മം അ​ല്ലാ​തെ​യാ​യി. ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ ക​ട​ക്ക​ൽ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.

മ​രു​ന്നി​നും നി​ത്യ​ച്ചെ​ല​വി​നും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ങ്ങ​ളും ഭാ​ര്യ ന​ട​ത്തു​ന്ന ചാ​യ​ക്ക​ട​യു​മാ​ണ് ആ​ശ്ര​യം. സ​വാ​ദി​നെ സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സു​മ​ന​സ്സു​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ താ​ജു​ന്നി​സ​യു​ടെ പേ​രി​ലു​ള്ള A/c No. 6158527159, IFSC: IDIB000C047 എ​ന്ന അ​ക്കൗ​ണ്ടി​ൽ സ​ഹാ​യം എ​ത്തി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidney damagedsavad
Next Story