Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മൂന്ന് മാസ...

സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ ആരംഭിച്ചു

text_fields
bookmark_border
Saudi Iqama
cancel

ജിദ്ദ: സൗദിയിൽ മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻറ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസി (സദയ)ന്‍റെ സഹകരണത്തോടെയാണ്​ വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കുന്ന സേവനം പാസ്​പോർട്ട്​ ഡയറക്​ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ആരംഭിച്ചിരിക്കുന്നത്​. വിദേശികളുടെ ഇഖാമ ത്രൈമാസ അടിസ്ഥാനത്തിൽ പുതുക്കി നൽകാൻ കഴിഞ്ഞ ജനുവരിയിലാണ്​ സൗദി മന്ത്രിസഭ അനുമതി നൽകിയത്​. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്​.

എന്നാൽ പുതിയ തീരുമാനത്തിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക ​ജോലിക്കാർ ഉൾപ്പെടുകയില്ല. പുതിയ സംവിധാനം വന്നതോടെ തൊഴിലുടമക്ക്​ സ്ഥാപനത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച്​ കീഴിലുള്ളവരുടെ താമസ, വർക്ക്​ പെർമിറ്റുകൾ മൂന്ന്​ മാസം, ആറ്​ മാസം, ഒമ്പത്​ മാസം, മുമ്പുള്ളതു പോലെ ഒരു വർഷം എന്നീ രീതികളിൽ പുതുക്കാൻ സാധിക്കും.

സ്വകാര്യമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുക, കൂടുതൽ കാര്യക്ഷമമായ രീതിയിൽ മാനേജ്​മെന്‍റിനു പണം ചെലവഴിക്കാൻ സാധ്യമാക്കുക, ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലാളികളുടെ പെർമിറ്റുകൾ പുതുക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക തുടങ്ങിയവയാണ്​ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്​. കൂടാതെ തീരുമാനം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ വളർച്ചയെ പിന്തുണക്കുകയും തൊഴിൽ വിപണിയുടെ വികസനത്തിന് സംഭാവന നൽകുകയും തൊഴിൽ പരിസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുമാണ്​.

നിലവിലുള്ള കരാർ ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള തൊഴിൽ വിപണിയുമായി ചേർന്ന് നിൽക്കാനും ഇതിലൂടെ സാധിക്കും. അബ്ഷിർ, മുഖീം പ്ലാറ്റ്​ഫോമുകൾ വഴി പുതിയ സേവനം പ്രയോജനപ്പെടുത്താനാകുമെന്ന്​ പാസ്​പോർട്ട്​ ഡയരക്​ടറേറ്റും വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട 'ക്വിവ' പ്ലാറ്റ്‌ഫോം വഴിയും ലേബർ സർവീസ് പോർട്ടലിലൂടെയും സേവനം ഉപയോഗപ്പെടുത്താമെന്ന്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്​.

താമസ, വർക്ക്​ പെർമിറ്റുകൾ ത്രൈമാസ സംവിധാനത്തിൽ പുതുക്കുന്നതിനുമുള്ള സേവനം സ്വകാര്യമേഖലയിൽ നല്ല സ്വാധീനം ചെലുത്തുമെന്നും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്​മ്മദ്​ അൽറാജിഹി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iqamaSaudi Arabia
News Summary - In Saudi Arabia, the renewal of iqama began on a three-month basis
Next Story