സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയർന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ നീണ്ട ഇടവേളക്ക് ശേഷം പ്രതിദിന കോവിഡ് കേസുകളിൽ വലിയ വർധനവ്. ചൊവ്വാഴ്ച 310 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയത്. ഒറ്റ ദിവസം 131പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
റിയാദിൽ കൂടുതൽ ശ്രദ്ധപതിയേണ്ടതായി അധികൃതർ കാണുന്ന പക്ഷം നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യതയുണ്ട്. അതെസമയം രാജ്യത്താകെ 271 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 368639 ഉം രോഗമുക്തരുടെ എണ്ണം 360110 ഉം ആയി. ആകെ മരണസംഖ്യ 6383 ആയി ഉയർന്നു.
അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2146 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 375 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 131, കിഴക്കൻ പ്രവിശ്യ 61, മക്ക 38, മദീന 16, അൽബാഹ 13, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 9, അസീർ 8, ഖസീം 7, നജ്റാൻ 7, ഹാഇൽ 4, തബൂക്ക് 3, ജീസാൻ 3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

