സൗദിയിൽ കോവിഡ് മരണം 15 ആയി കുറഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണം അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കിലേക്ക് താഴ്ന്നു. വ്യാഴാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 15 പേരാണ് മരിച്ചത്. 401 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
466 പേർ കോവിഡ് മുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത 343,774 പോസിറ്റീവ് കേസുകളിൽ 330,181 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5250 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8343 പേരാണ്. അതിൽ 791 പേരുടെ നില ഗുരുതരമാണ്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 55. റിയാദ് 39, മക്ക 35, യാംബു 24, ഹുഫൂഫ് 17, മുബറസ് 16, അറാർ 13, മജ്മഅ 11, ദമ്മാം 10, ഹാഇൽ 10, ജിദ്ദ 9, വാദി ദവാസിർ 9, നാരിയ 8, അബഹ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

