Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദിയിൽ 87 ശതമാനം യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികൾ വാക്സിനെടുത്തു; 29ന്​ സാധാരണ ക്ലാസുകൾ തുടങ്ങും
cancel

സൗദിയിൽ 87 ശതമാനം യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികൾ വാക്സിനെടുത്തു; 29ന്​ സാധാരണ ക്ലാസുകൾ തുടങ്ങും

text_fields
bookmark_border

ജിദ്ദ: സൗദിയിൽ ഇതിനോടകം 87.30 ശതമാനം യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികൾ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള കണക്കാണിത്. ഇവരിൽ 41.49 ശതമാനം പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കി.

ഇതുവരെ വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്ത യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ എണ്ണം 12.69 ശതമാനമാണ്. യൂനിവേഴ്‌സിറ്റികളിലെ അധ്യാപക-അനധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ 88.17 പേർ വാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇവരിൽ 50 ശതമാനം പേരും രണ്ട് ഡോസുകളും പൂർത്തിയാക്കിയവരാണ്. 11.83 ശതമാനം ജോലിക്കാർ ഇതുവരെ വാക്സിൻ എടുത്തിട്ടില്ല. ഇതുവരെ വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും ഉടൻ തന്നെ വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യൂനിവേഴ്സിറ്റികളിൽ ആഗസ്റ്റ്​ 29 മുതൽ സാധാരണ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In Saudi Arabia, 87 percent of university students are vaccinated; Normal classes will start on the 29th
Next Story