Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 11,915 നിയമവിരുദ്ധർ അറസ്​റ്റിൽ

text_fields
bookmark_border
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 11,915 നിയമവിരുദ്ധർ അറസ്​റ്റിൽ
cancel

അൽ ഖോബാർ: ഒരാഴ്ചയ്ക്കിടെ രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 11,915 ഓളം പേരെ പിടികൂടി. ഈ മാസം ആറ്​ മുതൽ 12 വരെ രാജ്യത്തുടനീളം പൊലീസി​െൻറ വിവിധ യൂനിറ്റുകൾ നടത്തിയ പരിശോധനയിലാണ്​ അറസ്​റ്റെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,359 താമസ ലംഘകരും 3,753 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,803 തൊഴിൽ, നിയമ ലംഘകരുമാണ്​.

രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 675 പേരും അറസ്​റ്റിലായി. ഇതിൽ 54 ശതമാനം യമനികളും 44 ശതമാനം എത്യോപ്യക്കാരും രണ്ട്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്​. 197 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്‌തതിനും അഞ്ചുപേരും അറസ്​റ്റിലായിട്ടുണ്ട്​.

മൊത്തം 35,700 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 29,620 പുരുഷന്മാരും 6,080 സ്ത്രീകളുമാണ്. ഇവരിൽ 26,161 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ഓഫീസുകളുമായി ബന്ധപ്പെട്ടു. 3,407 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 4,508 നിയമലംഘകരെ നാടുകടത്തി.

നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാർപ്പിടമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതോ ആയ ആർക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഗതാഗത മാർഗങ്ങളും താമസസൗകര്യങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In Saudi Arabia, 11,915 illegals were arrested
Next Story