റിയാദിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
text_fieldsറിയാദിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം
റിയാദ്: യാത്രക്കാർ സഞ്ചരിച്ച ബസും കോൾഡ് സ്റ്റോറേജ് ട്രക്കും കൂട്ടിയിടിച്ച് റിയാദിൽ 12 പേർക്ക് പരിക്കേറ്റു. റിയാദിെൻറ പടിഞ്ഞാറു ഭാഗത്തെ അൽനമാർ ഡിസ്ട്രിക്ടിലെ എക്സിറ്റ് 28ൽ ജിദ്ദ ഹൈവേയിൽ ബസും അൽമറാഇ കമ്പനിയുടെ കോൾഡ് സ്റ്റോറേജ് ട്രക്കുമാണ് കൂട്ടിയിടിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15നാണ് സംഭവമെന്ന് റെഡ് ക്രസൻറ് അതോറിറ്റി വക്താവ് യാസിർ അൽജലാജിൽ പറഞ്ഞു. പരിക്കേറ്റവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. റെഡ് ക്രസൻറ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ റിയാദിലെ കിങ് സൽമാൻ ആശുപത്രി, കിങ് സഉൗദ് മെഡിക്കൽ സിറ്റി, അൽഈമാൻ ആശുപത്രി, അൽഹബീബ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

