Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരാഴ്​ചക്കിടയിൽ 21,971 പ്രവാസി നിയമലംഘകർ പിടിയിൽ

text_fields
bookmark_border
violators were arrested
cancel

അൽ ഖോബാർ: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന്​ ഒരാഴ്​ചക്കിടയിൽ 21,971 വിദേശികൾ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് പിടിയിലായെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാസേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ ഫീൽഡ് സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് അറസ്​റ്റുണ്ടായത്​. 13,186 താമസനിയമ ലംഘകരും 5,427 അതിർത്തി സുരക്ഷാ ലംഘകരും 3,358 തൊഴിൽ നിയമ ലംഘകരുമാണ്​ പിടിയിലായത്​.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്​റ്റിലായത്​ 1421 പേരാണ്. അവരിൽ 34 ശതമാനം യമൻ പൗരന്മാരും 64 ശതമാനം ഇത്യോപ്യൻ പൗരന്മാരും രണ്ട്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. 53 പേർ നിയമവിരുദ്ധമായി രാജ്യത്തുനിന്നും കടക്കാനുള്ള ശ്രമത്തിനിടെ അറസ്​റ്റിലായി. 13,885 പുരുഷന്മാരും 1,890 സ്ത്രീകളും ഉൾപ്പെടെ ആകെ 15,775 പേർക്കെതിരെയുള്ള ശിക്ഷാനടപടികളുടെ ഭാഗമായി നിയമനടപടികൾക്ക് വിധേയരാകുകയാണ്.

മൊത്തം 8,370 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 2,054 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. അതേസമയം 12,355 നിയമലംഘകരെ നാടുകടത്തി. അനധികൃതർക്ക്​ സഹായമോ സേവനമോ നൽകുന്നവർക്ക്​ 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നൽകാൻ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തി​െൻറ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In one week 21971 non resident violators were arrested
Next Story