ലുലുവിൽ ആകർഷകമായ 10, 15, 20 റിയാൽ പ്രമോഷൻ 19 മുതൽ 25 വരെ
text_fieldsറിയാദ്: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു, സൗദിയിലെ അതിെൻറ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും സ്റ്റോറുകളിലും 10, 15, 20 റിയാൽ ബിഗ് പ്രമോഷൻ സംഘടിപ്പിക്കുന്നു.വിവിധ ഉൽപന്നങ്ങൾ 10, 15, 20 റിയാൽ ഓഫർ വിലയിൽ ലഭ്യമാവുന്ന പ്രമോഷൻ കാലയളവ് ഈ മാസം 19 മുതൽ 25 വരെയാണ്.
പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫുഡ്, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ആരോഗ്യ, സൗന്ദര്യ വസ്തുക്കൾ, കായിക ഉപകരണങ്ങൾ എന്നിവയെല്ലാം പുതിയ ഓഫർ വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുക്കളയിലെ അവശ്യവസ്തുക്കളായ അരി, മാംസം, മീൻ, എണ്ണ, മസാലകൾ, ലഘുഭക്ഷണങ്ങൾ, ജ്യൂസുകൾ, പാകം ചെയ്ത ചൂടുള്ള ഭക്ഷണം, കേക്കുകൾ തുടങ്ങിയവയെല്ലാം പ്രമോഷൻ വിലയിൽ ലഭ്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഇ-ബുക്ക്ലെറ്റ് ലഭിക്കാനായി https://bit.ly/2W48N7H എന്ന ലിങ്ക് സന്ദർശിക്കാം.

