ജിദ്ദ ഇമാം ബുഖാരി മദ്റസയിൽ ‘അക്ഷരക്കൂട് പദ്ധതി’ക്ക് തുടക്കമായി
text_fieldsജിദ്ദ ഇമാം ബുഖാരി മദ്റസയിൽ ‘അക്ഷരക്കൂട് പദ്ധതി’യുടെ ഉദ്ഘാടനം
ജിദ്ദ: വിദ്യാർഥികളുടെ ബഹുമുഖമായ സർഗാത്മക കഴിവുകളുടെ പരിപോഷണം ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന ‘അക്ഷരക്കൂട് പദ്ധതി’ക്ക് ജിദ്ദ ശറഫിയ ഇമാം ബുഖാരി മദ്റസയിൽ തുടക്കമായി. വെസ്റ്റേൺ പ്രോവിൻസ് മദ്റസ രക്ഷാധികാരി എ. നജുമുദ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഷഹർബാൻ നൗഷാദ് പദ്ധതിയെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.
വിദ്യാർഥികൾ തങ്ങളുടെ വൈവിധ്യമാർന്ന സർഗാത്മക രചനകൾ അക്ഷരപ്പെട്ടിയിൽ നിക്ഷേപിച്ച് പദ്ധതിക്ക് തുടക്കമിട്ടു. മുഹമ്മദ് ഫൈസാൻ ഖിറാഅത്ത് നടത്തി. മാജിദ ഗാനമാലപിച്ചു. മദ്റസ ഇൻ ചാർജ് കെ.എം. അനീസ് സ്വാഗതവും അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
മദ്റസയിലേക്കുള്ള അഡ്മിഷൻ തുടരുകയാണെന്നും ജിദ്ദയിലുള്ള രക്ഷിതാക്കൾക്ക് അഡ്മിഷന് 0532798604, 0569677504 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മദ്റസ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

