അനധികൃത വിറക് കടത്ത്; ഏഴുപേർ പിടിയിൽ
text_fieldsഅനധികൃത വിറക് കടത്ത് നടത്തിയ വാഹനങ്ങൾ ഹൈവേയിൽ പൊലീസ് പിടിയിലായപ്പോൾ
റിയാദ്: അനധികൃത വിറക് കടത്തും വിൽപനയും നടത്തിയതിന് ഏഴുപേർ പിടിയിൽ.നിയമവിരുദ്ധമായി വാഹനങ്ങളിൽ കടത്തുകയായിരുന്ന വിറകുകളും പിടികൂടി. വിറക് ലോഡുകൾ കൊണ്ടുപോയ വാഹനങ്ങളടക്കമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഹൈവേ സുരക്ഷസേന പിടികൂടിയത്. ആറു സൗദി പൗരന്മാരും ഒരു ഈജിപ്തുകാരനുമാണ് പിടിയിലായത്.
റിയാദ്, മദീന, അൽഖസീം, അൽജൗഫ് പ്രവിശ്യകളിൽനിന്നാണ് ഇവർ പിടിയിലായത്. വിറക് ലോഡ് വഹിച്ച ലോറികളും പിക്കപ്പുകളും കസ്റ്റഡിയിലെടുത്തു. രാജ്യത്തിനകത്ത് മരങ്ങൾ മുറിച്ച് വിറകുണ്ടാക്കുന്നതും വിറകാക്കി വിൽപന നടത്തുന്നതും കുറ്റകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

