അൽ അഹ്സയിൽ വീടിന് തീപിടിച്ച് നാലു കുട്ടികൾ മരിച്ചു
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ വീടിന് തീപിടിച്ച് നാലു കുട്ടികൾ മരിച്ചു. അബൂതോർ ഗ്രാമത്തിലാണ് സൗദി പൗരെൻറ വീടിന് തീപിടിച്ചത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് തീ ആളിപ്പടർന്നതും കുട്ടികൾ മരിച്ചതും. നാഷനൽ ജസ്റ്റിസ് ക്ലബിലെ ഫെൻസിങ് പരിശീലകൻ അലി ബിൻ ഇബ്രാഹിം അൽ ഉബൈദിെൻറ മക്കളായ ഹിബ (ഒമ്പത്), ഹുസൈൻ (ഒമ്പത്), ലയാൻ (രണ്ട്), റഹഫ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അൽ ഇംറാൻ സ്ട്രീറ്റിൽ ഇവർ താമസിക്കുന്ന കെട്ടിടത്തിെൻറ താഴെ നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നാലു കുട്ടികളും മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റൊരു സംഭവത്തിൽ കിഴക്കൻ പ്രവിശ്യയിൽപെട്ട ഖത്വീഫിലെ അൽ ഔജാം ഡിസ്ട്രിക്റ്റിലെ ഒരു വീട്ടിലും തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

