ഇംറാൻ ഖാ​െൻറ  ആദ്യ വിദേശ സന്ദർശനം സൗദിയിലേക്ക്​

07:36 AM
12/09/2018
റിയാദ്​: പാകിസ്​ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാ​​െൻറ ആദ്യ വിദേശസന്ദർശനം സൗദിയിലേക്ക്​. പാകിസ്​ഥാൻ വാർത്താവിതരണമന്ത്രി ഫവാദ്​ ചൗധരിയെ ഉദ്ധരിച്ച്​ സൗദി പ്രാദേശികപത്രമാണിത്​ റിപ്പോർട്ട്​ ചെയ്​തത്​. സന്ദർശന തിയതി പ്രഖ്യാപിച്ചിട്ടില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായും  ഇംറാൻ ഖാൻ കുടിക്കാഴ്​ച നടത്തും. സൗദി മാധ്യമവകുപ്പ്​ മന്ത്രി അവ്വാദ്​ അൽഅവ്വാദ്​ കഴിഞ്ഞ ദിവസം പാക്കിസ്​ഥാൻ സന്ദർശിക്കുകയും പ്രധാനമന്ത്രിയുമായി കുടിക്കാള്​ച നടത്തുകയും  ചെയ്​തിരുന്നു.
Loading...
COMMENTS