സൗദിയിലെ 'അൽ റിയാദ്' പത്രത്തിന്റെ ആദ്യ ചീഫ് എഡിറ്ററായിരുന്ന ഇമ്രാൻ അൽ ഉംറാൻ നിര്യാതനായി
text_fieldsറിയാദ്: സൗദിയിലെ പ്രമുഖ അറബ് പത്രമായ 'അൽ റിയാദി'ന്റ പ്രഥമ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ ഇമ്രാൻ അൽ ഉംറാൻ (93) നിര്യാതനായി. റിയാദിലെ കിങ് ഖാലിദ് പള്ളിയിൽ ശനിയാഴ്ച അസർ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്‌കാരവും പിന്നീട് ഖബറടക്കവും നടന്നു.
കുടുംബാംഗങ്ങൾ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേർ മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തു. 1965ൽ (ഹിജ്റ 1385) 'അൽ റിയാദ് പത്രം' പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ പ്രഥമ ചീഫ് എഡിറ്ററായി ചുമതലയേറ്റത് ഇമ്രാൻ അൽ ഉംറാനായിരുന്നു. സൗദി ശൂറാ കൗൺസിൽ മുൻ അംഗമായിരുന്ന അദ്ദേഹം പൊതുമരാമത്ത് വകുപ്പുൾപ്പെടെ വിവിധ സർക്കാർ മേഖലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്
പത്രപ്രവർത്തനത്തിനു പുറമെ കവിയും സാഹിത്യകാരനുമെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അഞ്ച് പുസ്തകങ്ങളും 'മിൻ വഹ്‌യിസ് സിനീൻ' എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി ഭാഷയിൽ ബിരുദം നേടിയ അദ്ദേഹം 1933ൽ റിയാദിലാണ് ജനിച്ചത്.
ഇമ്രാൻ അൽ ഉംറാന്റെ നിര്യാണത്തിൽ സൗദി വാർത്താവിനിമയ മന്ത്രി സൽമാൻ അൽ ദോസരി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സൗദി മാധ്യമരംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും രാജ്യത്തിന്റെ സാംസ്കാരിക, ഭരണ മേഖലകളിലെ സേവനങ്ങളെയും പ്രമുഖർ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ പത്രപ്രവർത്തന, സാഹിത്യ ജീവിതവും രാജ്യത്തിന്റെ സാംസ്കാരിക മേഖലയിൽ നൽകിയ സംഭാവനകളും അനുസ്മരിച്ച് അൽ റിയാദ് പത്രം പ്രത്യേക അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

