Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലെബനാനിൽനിന്ന്...

ലെബനാനിൽനിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി പുനരാരംഭിച്ചു; ആദ്യ കപ്പൽ ജിദ്ദയിലേക്ക് തിരിച്ചു

text_fields
bookmark_border
ലെബനാനിൽനിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി പുനരാരംഭിച്ചു; ആദ്യ കപ്പൽ ജിദ്ദയിലേക്ക് തിരിച്ചു
cancel
camera_alt

ലെ​ബ​നാ​നി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി പു​ന​രാ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​ദ്യ ക​പ്പ​ൽ ജി​ദ്ദ​യി​ൽ പു​റ​പ്പെടാനൊരുങ്ങുന്നു

റി​യാ​ദ്: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ലെ​ബ​നാ​നി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ആ​ദ്യ ച​ര​ക്ക് ക​പ്പ​ൽ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ബൈ​യ്റൂ​ത്ത് തു​റ​മു​ഖ​ത്തു​നി​ന്ന് ജി​ദ്ദ ഇ​സ്‍ലാ​മി​ക് തു​റ​മു​ഖ​ത്തേ​ക്കാ​ണ് ആ​ദ്യ ക​ണ്ടെ​യ്ന​റു​ക​ൾ യാ​ത്ര തി​രി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​ന് സൗ​ദി അ​റേ​ബ്യ​യെ ഒ​രു വേ​ദി​യാ​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ലെ​ബ​നാ​ൻ സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രോ​ധ​നം നീ​ക്കാ​നു​ള്ള സൗ​ദി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം.

ലെ​ബ​നാ​ൻ പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് ഔ​ണും പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ന​വാ​ഫ് സ​ലാ​മും സൗ​ദി കി​രീ​ടാ​വ​കാ​ശി​യോ​ട് ഇ​റ​ക്കു​മ​തി നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​നോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച റി​യാ​ദി​െൻറ നീ​ക്ക​ത്തി​ന് ലെ​ബ​നാ​ൻ ഗ​വ​ൺ​മെൻറ്​ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

തു​റ​മു​ഖ​ങ്ങ​ളി​ലെ മേ​ൽ​നോ​ട്ടം ശ​ക്ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​യ്‌​ന​റു​ക​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക, സു​ര​ക്ഷ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ക​സ്​​റ്റം​സ് ക്ലി​യ​റ​ൻ​സ് ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ ലെ​ബ​നാ​ൻ ഇ​തി​ന​കം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബൈ​യ്‌​റൂ​ത്ത് തു​റ​മു​ഖ​ത്ത് ന​ട​ന്ന ആ​ദ്യ ച​ര​ക്കു​നീ​ക്ക​ത്തി​െൻറ ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ ലെ​ബ​നാ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഫ​ഹ​ദ് അ​ൽ​ദോ​സ​രി, ലെ​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ന​വാ​ഫ് സ​ലാം, മ​റ്റ് പ്ര​മു​ഖ മ​ന്ത്രി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മീ​പ മാ​സ​ങ്ങ​ളി​ൽ ലെ​ബ​നാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​റ​ക്കു​മ​തി പു​ന​രാ​രം​ഭി​ച്ച​തെ​ന്ന് അം​ബാ​സ​ഡ​ർ ഫ​ഹ​ദ് അ​ൽ​ദോ​സ​രി വ്യ​ക്ത​മാ​ക്കി.

ലെ​ബ​നാ​െൻറ സ്ഥി​ര​ത, പ​ര​മാ​ധി​കാ​രം, ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം എ​ന്നി​വ​യ്ക്കു​ള്ള സൗ​ദി​യു​ടെ പി​ന്തു​ണ​യെ​യാ​ണ് ഈ ​ന​ട​പ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും, ഇ​ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി വി​പ​ണി തു​റ​ന്നു​കി​ട്ടി​യ​ത് രാ​ജ്യം വ​ള​രെ​ക്കാ​ല​മാ​യി കാ​ത്തി​രു​ന്ന തീ​രു​മാ​ന​മാ​ണെ​ന്ന് ലെ​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ന​വാ​ഫ് സ​ലാം പ​റ​ഞ്ഞു. ബെ​ക്ക താ​ഴ്‌​വ​ര​യി​ലെ​യും തെ​ക്ക​ൻ, വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്കും, സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ സൗ​ദി​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി ത​ട​സ്സ​പ്പെ​ട്ട​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ഫാ​ക്ട​റി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഇ​ത് പു​തി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

സൗ​ദി​യും മ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ലെ​ബ​നാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും, അ​റ​ബ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദോ​ഷം വ​രു​ത്തു​ന്ന ഒ​ന്നി​നും ത​ങ്ങ​ളു​ടെ മ​ണ്ണ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ, സ്ഥി​ര​ത, വി​ക​സ​നം എ​ന്നി​വ​യി​ൽ രാ​ജ്യം എ​പ്പോ​ഴും പ​ങ്കാ​ളി​യാ​യി​രി​ക്കു​മെ​ന്നും ലെ​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewssaudi rabiagulfnewsmalayalam
News Summary - Imports from Lebanon to Saudi Arabia resume; first ship returns to Jeddah
Next Story