Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി.​സി.​സി...

ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ സു​പ്ര​ധാ​ന തീ​രു​മാ​നം: ഗ​ൾ​ഫി​ന് ഇ​ത് പു​തി​യ തു​ട​ക്കം: പ്ര​തി​ക​രി​ച്ചും ആ​ത്മ​ഹ​ർ​ഷം പ്ര​ക​ടി​പ്പി​ച്ചും നേ​താ​ക്ക​ൾ

text_fields
bookmark_border
ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ സു​പ്ര​ധാ​ന തീ​രു​മാ​നം:   ഗ​ൾ​ഫി​ന് ഇ​ത് പു​തി​യ തു​ട​ക്കം: പ്ര​തി​ക​രി​ച്ചും  ആ​ത്മ​ഹ​ർ​ഷം പ്ര​ക​ടി​പ്പി​ച്ചും നേ​താ​ക്ക​ൾ
cancel
camera_alt

ജി.സി.സി ഉച്ചകോടിക്ക്​ ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും അൽഉലയിലെ

പുരാവസ്​തു കേന്ദ്രം സന്ദർശിക്കുന്നു

ജി​ദ്ദ: അ​ൽ​ഉ​ല​യി​ൽ ച​രി​ത്ര​പ​ര​മാ​യ ഗ​ൾ​ഫ് ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​നെ​യും ജി.​സി.​സി അം​ഗ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​യി​ഫ് അ​ൽ​ഹ​ജ്‌​റ​ഫ് അ​ഭി​ന​ന്ദി​ച്ചു. ഉ​ച്ച​കോ​ടി തീ​രു​മാ​ന​ങ്ങ​ൾ കൗ​ൺ​സി​ലി​ന് ഒ​രു പു​തി​യ ഊ​ർ​ജം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ഗ​ൾ​ഫ് നാ​ടു​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യം, അ​നു​ര​ഞ്ജ​നം, സ​ഹ​ക​ര​ണം, യോ​ജി​പ്പ് എ​ന്നി​വ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ഉ​ച്ച​കോ​ടി സ​ഹാ​യ​ക​ര​മാ​യ​താ​യി അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. അ​റ​ബ് ദേ​ശീ​യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും പി​ന്തു​ണ​ക്കു​ന്ന​തി​ലും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ​യും ഈ​ജി​പ്തി​െൻറ​യും സം​യു​ക്ത പ്ര​ഖ്യാ​പ​നം സ​ഹാ​യ​ക​ര​മാ​യ​താ​യി അ​ൽ​ഹ​ജ്‌​റ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മ്പ​ത്തി​ക സം​യോ​ജ​ന​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​യും കോ​വി​ഡ് മ​ഹാ​മാ​രി​യും അ​തു​മൂ​ല​മു​ണ്ടാ​യ വെ​ല്ലു​വി​ളി​ക​ളും ഈ ​വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ച്ച​കോ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സ​ൽ​മാ​ൻ രാ​ജാ​വി​നെ​യും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ​യും ഡോ. ​നാ​യി​ഫ് അ​ൽ​ഹ​ജ്‌​റ​ഫ് പ്ര​ശം​സി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ന​ന്ദി പ​റ​ഞ്ഞ്​ ഖ​ത്ത​ർ അ​മീ​ർ

സൗ​ദി​യി​ൽ ത​നി​ക്കും സം​ഘ​ത്തി​നും ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. ഉ​ച്ച​കോ​ടി ക​ഴി​ഞ്ഞ്​ ഖ​ത്ത​റി​ലേ​ക്ക് തി​രി​ച്ചു​പോ​യ​തി​നു​ശേ​ഷം അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ് അ​മീ​ർ ന​ന്ദി അ​റി​യി​ച്ച​ത്.

ത​നി​ക്ക് ല​ഭി​ച്ച സാ​ഹോ​ദ​ര്യ സ​മാ​ന​മാ​യ സ്വീ​ക​ര​ണ​വും ഉ​ച്ച​കോ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ഉ​ച്ച​കോ​ടി​യു​ടെ ഗു​ണ​പ​ര​മാ​യ ഫ​ല​ങ്ങ​ൾ ഗ​ൾ​ഫ് മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജ​യി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നും അ​വ ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​മീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ച്ച​കോ​ടി അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ഖ​ത്ത​ർ അ​മീ​റി​നെ യാ​ത്ര​യ​യ​ക്കാ​ൻ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

സ്വാ​ഗ​തം ചെ​യ്​​ത്​ ജോ​ർ​ഡ​നും ഇൗ​ജി​പ്​​തും

ജി.​സി.​സി ഉ​ച്ച​കോ​ടി ഫ​ല​ത്തെ ജോ​ർ​ഡ​നും ഈ​ജി​പ്തും സ്വാ​ഗ​തം ചെ​യ്തു. ഉ​ച്ച​കോ​ടി​യി​ൽ ജി.​സി.​സി നേ​താ​ക്ക​ൾ ന​ട​ത്തി​യ അ​ന്തി​മ പ്ര​സ്താ​വ​ന വ​ലി​യ നേ​ട്ട​മാ​ണെ​ന്നും വി​ള്ള​ൽ ഭേ​ദ​മാ​ക്കു​ക​യും ബ​ന്ധ​ങ്ങ​ളെ സാ​ധാ​ര​ണ​ഗ​തി​യി​ലേ​ക്ക് പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ജോ​ർ​ഡ​ൻ ഡെ​പ്യൂ​ട്ടി പ്രീ​മി​യ​റും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ അ​യ്മ​ൻ സ​ഫ​ദി പ​റ​ഞ്ഞു. ഇ​ത് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഐ​ക്യ​വും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യും ചെ​യ്യും. അ​തു​മു​ഖേ​ന വി​ക​സ​ന​വും സ​മൃ​ദ്ധി​യും മെ​ച്ച​പ്പെ​ടു​ക​യും പൊ​തു വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്തി​ല​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്ത​രി​ച്ച കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ്​ അ​ൽ​അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹി​െൻറ ശ്ര​മ​ങ്ങ​ളെ ജോ​ർ​ഡ​ൻ മ​ന്ത്രി ശ്ലാ​ഘി​ച്ചു. നി​ല​വി​ലെ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​സ​സ്സ​ബാ​ഹും പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യോ​ടൊ​പ്പം പ​രി​ശ്ര​മി​ച്ച​താ​യും അ​യ്മ​ൻ സ​ഫ​ദി പ​റ​ഞ്ഞു. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ച്ച​കോ​ടി കാ​ര​ണ​മാ​യ​താ​യി ഈ​ജി​പ്ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി. അ​റ​ബ് മേ​ഖ​ല നേ​രി​ടു​ന്ന ഗു​രു​ത​ര വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും സൗ​ഹാ​ർ​ദ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം കാ​ണു​മെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ൽ​മാ​ൻ രാ​ജാ​വി​നും സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ്രി​ൻ​സ് ഫൈ​സ​ലി​നും ഒ​മാ​ൻ സു​ൽ​ത്താ​നും സ​ന്ദേ​ശം അ​യ​ച്ചു.

കു​വൈ​ത്ത്​ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു

ഗ​ൾ​ഫ് ഉ​ച്ച​കോ​ടി ശു​ഭ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച​തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​ന് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹ്​​ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് അ​മീ​ർ സ​ൽ​മാ​ൻ രാ​ജാ​വി​നെ ന​ന്ദി അ​റി​യി​ച്ച​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത പ്ര​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ദി ഭ​ര​ണാ​ധി​കാ​രി​യു​ടെ ശ്ര​മ​ങ്ങ​ളെ അ​മീ​ർ പ്ര​ശം​സി​ച്ചു. ഉ​ച്ച​കോ​ടി ഗ​ൾ​ഫ്, അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​മീ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Court
News Summary - Important decision of the GCC High Court: This is a new beginning for the Gulf: and so on Leaders expressing their joy
Next Story