പുരാവസ്തുക്കളുടെ പ്രാധാന്യം; പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ കാമ്പയിനുമായി ഹെറിറ്റേജ് കമീഷൻ
text_fieldsറിയാദ്: ദേശീയ പുരാവസ്തുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി സൗദി നാഷനൽ ഹെറിറ്റേജ് കമീഷൻ ദേശീയതലത്തിൽ കാമ്പയിൻ ആരംഭിച്ചു. മാധ്യമങ്ങളുടെയും അവബോധന ഉപകരണങ്ങളുടെയും സംയോജിത സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാമ്പയിൻ.ആയിരക്കണക്കിന് വർഷങ്ങളായി നാഗരികതകളുടെ തുടർച്ചക്കും ചരിത്രപരമായ വികസനങ്ങളുടെ വൈവിധ്യത്തിനും സാക്ഷ്യം വഹിച്ച സൗദി പുരാവസ്തുക്കളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാംസ്കാരികവും ദേശീയവുമായ സ്വത്വം ഏകീകരിക്കുന്നതിൽ അവയുടെ അനിവാര്യമായ പങ്ക് ഊന്നിപ്പറയുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നീക്കമാണിത്.
സൗദിയുടെ പുരാവസ്തു പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും കൈയ്യേറ്റം, പുരാവസ്തുക്കളുടെ നിയമവിരുദ്ധ കടത്ത് തുടങ്ങിയ ഭീഷണികളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി കമീഷൻ നടപ്പാക്കുന്ന നിരവധി സംരംഭങ്ങളുടെ ഭാഗവുമാണ് കാമ്പയിൻ. പുരാവസ്തുക്കൾ സംരക്ഷിക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്നും രാജ്യത്തിന്റെ സാംസ്കാരിക രേഖയുടെ അവിഭാജ്യ ഘടകമെന്ന നിലയിൽ അവയുടെ മൂല്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ ആവശ്യമാണെന്നും ഊന്നിപ്പറഞ്ഞുകൊണ്ട് അവബോധം വളർത്താനും ഈ കാമ്പയിൻ ശ്രമിക്കും.
സംയോജിത മാധ്യമ, ബോധവത്കരണ ഉപകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാമ്പയിൻ. സാധ്യമായ ഏറ്റവും വലിയ പൊതുജനങ്ങളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഫീൽഡ് പരിപാടികൾ സംഘടിപ്പിക്കുന്നതും കാമ്പയിനിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

