Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിലാളി ചൂഷണം തടയാൻ...

തൊഴിലാളി ചൂഷണം തടയാൻ ദേശീയ നയം നടപ്പാക്കുന്നു

text_fields
bookmark_border

റി​യാ​ദ്: രാ​ജ്യ​ത്ത് തൊ​ഴി​ലാ​ളി​ചൂ​ഷ​ണം ത​ട​യു​ന്ന​തി​ന്, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ർ​ബ​ന്ധി​പ്പി​ച്ച് പ​ണി​യെ​ടു​പ്പി​ക്കു​ന്ന ​പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കാ​ൻ സൗ​ദി മാ​ന​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ദേ​ശീ​യ തൊ​ഴി​ൽ ന​യം ന​ട​പ്പാ​ക്കു​ന്നു. ഈ ​ല​ക്ഷ്യ​ത്തോ​ടെ ത​യാ​റാ​ക്കി​യ ക​ര​ടു ദേ​ശീ​യ ന​യം പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യും വി​ദ​ഗ്ധ​രു​ടെ​യും അ​ഭി​പ്രാ​യ, നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി പ​ബ്ലി​ക് ക​ൺ​സ​ൽ​ട്ടേ​ഷ​ൻ (ഇ​സ്തി​ത്‌​ലാ​അ്) പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി.

സൗ​ദി​യി​ൽ എ​ല്ലാ രൂ​പ​ത്തി​ലു​മു​ള്ള തൊ​ഴി​ൽ​ചൂ​ഷ​ണം ഇ​ല്ലാ​താ​ക്കാ​നാ​ണ് നി​ർ​ബ​ന്ധി​പ്പി​ച്ച് തൊ​ഴി​ൽ ചെ​യ്യി​പ്പി​ക്കു​ന്ന രീ​തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ദേ​ശീ​യ ന​യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2014ൽ ​സൗ​ദി അ​റേ​ബ്യ ഒ​പ്പു​വെ​ച്ച പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മു​ള്ള ബാ​ധ്യ​ത​ക​ൾ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ചാ​ണ് നി​ർ​ബ​ന്ധി​ത തൊ​ഴി​ൽ നി​ർ​മാ​ർ​ജ​ന​ത്തി​നു​ള്ള ക​ര​ടു ദേ​ശീ​യ ന​യം ത​യാ​റാ​ക്കി​യ​ത്. എ​ല്ലാ​ത​രം നി​ർ​ബ​ന്ധി​ത തൊ​ഴി​ലു​ക​ളും ഫ​ല​പ്ര​ദ​മാ​യി ഇ​ല്ലാ​താ​ക്കു​ക, പ്ര​തി​രോ​ധ, സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ക, നീ​തി ന​ട​പ്പാ​ക്കു​ക, യാ​തൊ​രു​വി​ധ വി​വേ​ച​ന​ങ്ങ​ളും കൂ​ടാ​തെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ എ​ല്ലാ​വ​ർ​ക്കും മാ​ന്യ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന ഒ​രു ദേ​ശീ​യ ച​ട്ട​ക്കൂ​ട് ത​യാ​റാ​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശാ​രീ​രി​ക, മാ​ന​സി​ക ആ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ആ​ക​ർ​ഷ​ക​മാ​യ വേ​ത​ന​ത്തോ​ടെ​യും എ​ല്ലാ​വ​ർ​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ ദേ​ശീ​യ ന​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളി​ൽ​പെ​ടു​ന്നു.

തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സ​മ​ത്വം കാ​ണി​ക്ക​ൽ, വി​വേ​ച​നം കാ​ണി​ക്കാ​തി​രി​ക്ക​ൽ, ഇ​ര​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​ക​ൽ, നി​ർ​ബ​ന്ധി​ത തൊ​ഴി​ൽ നി​ർ​മാ​ർ​ജ​ന ദേ​ശീ​യ ന​യം ന​ട​പ്പാ​ക്കാ​ൻ മു​ഴു​വ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ത​മ്മി​ൽ പ​ര​സ്പ​ര സം​യോ​ജ​ന​ത്തോ​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ സ​മീ​പ​നം എ​ന്നി​വ​യും ദേ​ശീ​യ ന​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prevention of Labor Exploitation
News Summary - Implementation of National Policy on Prevention of Labor Exploitation
Next Story