Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​തി​രോ​ധ...

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ര​ണ്ട്​ ഡോ​സും എ​ടു​ക്ക​ണം –മ​ന്ത്രാ​ല​യം

text_fields
bookmark_border
പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ര​ണ്ട്​ ഡോ​സും എ​ടു​ക്ക​ണം –മ​ന്ത്രാ​ല​യം
cancel

ജി​ദ്ദ: ​കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ര​ണ്ട്​ ഡോ​സും​ എ​ടു​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ആ​വ​ർ​ത്തി​ച്ച്​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ​കോ​വി​ഡ്​ വൈ​റ​സ്​ വ​ക​ഭേ​ദ​ങ്ങ​ൾ അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്. അ​തി​നാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കു​ത്തി​​വെ​പ്പ്​ ര​ണ്ട്​ ഡോ​സും പൂ​ർ​ത്തി​യാ​ക്കാ​ൻ രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ധൃ​തി​കൂ​ട്ട​ണം. എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

സി​ഹ്വ​ത്തി, ത​വ​ക്ക​ൽ​ന ആ​പ്ലി​ക്കേ​ഷ​നി​ൽ വാ​ക്​​സി​ൻ ല​ഭി​ക്കു​ന്ന​തി​ന്​ ബു​ക്ക്​ ചെ​യ്​​ത്​ ഒ​രോ മേ​ഖ​ല​യി​ലും ഒ​രു​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി നി​ശ്ചി​ത സ​മ​യ​ത്ത്​ കു​ത്തി​വെ​പ്പെ​ടു​ത്തി​രി​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 17നാ​ണ്​ സൗ​ദി​യി​ൽ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ​ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ച്ച​ത്.

ര​ണ്ടാം​ഘ​ട്ടം ഇൗ ​വ​ർ​ഷം ഫെ​ബ്രു​വ​രി 18നും ​ആ​രം​ഭി​ച്ചു. ഇ​തു​വ​രെ 32,276,410 ഡോ​സ്​ കു​ത്തി​വെ​പ്പ്​ ന​ട​ത്തി. ഇ​തി​ൽ ആ​ദ്യ ഡോ​സ്​ എ​ടു​ത്ത​വ​രു​ടെ എ​ണ്ണം 10.81 ദ​ശ​ല​ക്ഷ​വും ര​ണ്ടാം സോ​ഡ്​ എ​ടു​ത്ത​വ​രു​ടേ​ത്​ 11.18 ദ​ശ​ല​ക്ഷ​വു​മാ​ണ്. രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​​ങ്ങ​ളോ​ടെ 580ഒാ​ളം വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ കു​ത്തി​വെ​പ്പി​നാ​യി ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Immunizations
News Summary - Immunizations should be taken in two doses - Ministry
Next Story