Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി​കാ​ര്യം...

പ്ര​വാ​സി​കാ​ര്യം വീ​ണ്ടും ‘അ​പ്ര​ധാ​ന വ​കു​പ്പ്’ ആ​ക​രു​ത്

text_fields
bookmark_border
പ്ര​വാ​സി​കാ​ര്യം വീ​ണ്ടും ‘അ​പ്ര​ധാ​ന വ​കു​പ്പ്’ ആ​ക​രു​ത്
cancel
camera_alt

ബ​ഷീ​ർ ഫ​ത്ത​ഹു​ദ്ദീ​ൻ റി​യാ​ദ്

ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ കേ​ര​ള​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ ക​രു​ത​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​വാ​സി​കാ​ര്യ വ​കു​പ്പ് വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ആ ​പ്ര​തീ​ക്ഷ​ക​ളി​ൽ നി​രാ​ശ നി​ഴ​ലി​ക്കു​ക​യാ​ണ്.

വി​ദേ​ശ കു​ടി​യേ​റ്റം കേ​ര​ള​ത്തി​െൻറ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ഘ​ട​ന​യെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ച​ത്. 1990-ക​ളു​ടെ അ​വ​സാ​നം മു​ത​ൽ നോ​ർ​ക്ക, നോ​ർ​ക്ക റൂ​ട്ട്സ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ഇ​ന്ത്യ​യി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പ​വ​ത്ക​രി​ച്ച ആ​ദ്യ സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് കേ​ര​ളം.

കേ​ര​ള​ത്തി​െൻറ സാ​മ്പ​ത്തി​ക നി​ല​നി​ൽ​പ്പി​െൻറ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളി​ൽ​നി​ന്നാ​ണ് സം​സ്ഥാ​ന​ത്തി​െൻറ വി​ദേ​ശ​നാ​ണ്യ വ​രു​മാ​ന​ത്തി​െൻറ വ​ലി​യൊ​രു പ​ങ്കും വ​രു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഈ ​വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തും മ​റ്റ് പ്ര​തി​സ​ന്ധി​ക​ളി​ലും പ്ര​വാ​സി​ക​ളു​ടെ പ്രാ​ധാ​ന്യം കേ​ര​ളം അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തു​മാ​ണ്. ഇ​ത്ര​യും സു​പ്ര​ധാ​ന​മാ​യ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി കൈ​വ​ശം​വെ​ക്കു​ന്ന​ത് വ​ലി​യ പ്രാ​ധാ​ന്യ​മാ​യി തോ​ന്നാ​മെ​ങ്കി​ലും, രാ​ഷ്ട്രീ​യ ഏ​കോ​പ​ന​മ​ട​ക്കം നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ൽ ദി​നേ​ന​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക പ്രാ​യോ​ഗി​ക​മാ​യി ദു​ഷ്ക​ര​മാ​ണ്.

തൊ​ഴി​ൽ സു​ര​ക്ഷ, നി​യ​മ​സ​ഹാ​യം, പു​ന​ര​ധി​വാ​സം, വി​ദ്യാ​ർ​ഥി കു​ടി​യേ​റ്റം, നി​ക്ഷേ​പ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ സ​മ​ർ​പ്പി​ത​മാ​യ ഒ​രു രാ​ഷ്ട്രീ​യ നേ​തൃ​ത്വ​മാ​ണ് പ്ര​വാ​സി​കാ​ര്യ വ​കു​പ്പി​ന് ആ​വ​ശ്യം. പ്ര​ത്യേ​കി​ച്ച് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പു​തി​യ സാ​മ്പ​ത്തി​ക-​തൊ​ഴി​ൽ ന​യം​മാ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, കൂ​ടു​ത​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണ്.

ച​രി​ത്ര​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള ഈ ​വ​കു​പ്പി​ന് ഒ​രു ‘ഫു​ൾ ടൈം’ ​മ​ന്ത്രി​യെ നി​യ​മി​ക്കാ​തി​രു​ന്ന​ത് പ്ര​വാ​സി​ക​ൾ ഇ​പ്പോ​ഴും സ​ർ​ക്കാ​റി​െൻറ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ അ​ർ​ഹി​ക്കു​ന്ന സ്ഥാ​ന​ത്ത് എ​ത്തി​യി​ട്ടി​ല്ല എ​ന്ന സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്. ഭ​ര​ണ​ത്തി​ൽ അ​വ​ർ​ക്കാ​യി ശ​ക്ത​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ലാ​ണ് സ​ർ​ക്കാ​റി​െൻറ യ​ഥാ​ർ​ഥ പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​കേ​ണ്ട​ത്. അ​തി​നാ​ൽ നോ​ർ​ക്ക അ​ഫ​യേ​ഴ്സ് വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധി​ക ചു​മ​ത​ല​യാ​യി ഒ​തു​ങ്ങി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhimmigrationsaudiarabia
News Summary - Immigration should not become a 'non-essential category' again
Next Story