ഉടനടി പണം കൈമാറ്റം : സൗദി സെൻട്രൽ ബാങ്ക് സംവിധാനത്തിന് ഇന്ന് തുടക്കം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകൾ തമ്മിൽ അതിവേഗം പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനം ഞായറാഴ്ച മുതൽ നടപ്പാകും. സൗദി സെൻട്രൽ ബാങ്ക് ഇൻസ്റ്റൻറ് പേയ്മെൻറ് സംവിധാനം ആരംഭിക്കും. ഇതോടെ ധനകാര്യ സ്ഥപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും വിവിധ ബാങ്കുകൾക്കിടയിൽ തൽക്ഷണം പണം കൈമാറ്റം പൂർത്തിയാക്കാൻ സാധിക്കും.
ആഴ്ചയിൽ മുഴുവൻസമയം സേവനം ലഭിക്കും.പ്രവർത്തനചെലവ് കുറക്കുന്നതിനും സാമ്പത്തിക മേഖലക്ക് നൂതന പരിഹാര മാർഗങ്ങൾ നൽകുന്നതിനും സഹായിക്കുന്നതാണ് പുതിയ സംവിധാനം.
പ്രാദേശിക ബാങ്കുകളിലെ അക്കൗണ്ടുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം തൽക്ഷണം നടപ്പാക്കുേമ്പാൾ ഗുണഭോക്താക്കൾക്ക് അതിെൻറ പ്രയോജനം നേടാനും സാധിക്കും. നിലവിലെ കൈമാറ്റ ഫീസ് നിരക്കിനേക്കാൾ കുറഞ്ഞതായിരിക്കും. സെൻട്രൽ ബാങ്കാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. മേൽനോട്ടം വഹിക്കുന്നതും സെൻട്രൽ ബാങ്കായിരിക്കും.
ബാങ്കിങ്, ഫിനാൻഷ്യൽ ടെക്നോളജി സേവനങ്ങളിൽ വികസിത രാജ്യങ്ങളിലൊന്നായി രാജ്യത്തിെൻറ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സാേങ്കതിക മേഖലയിലെ നവീകരണതിെൻറ കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള സുപ്രധാന ഘട്ടമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.വിഷൻ 2030 പദ്ധതികളിലൊന്നായ ധനകാര്യ മേഖല വികസന പദ്ധതികൾ നടപ്പാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

