ഐ.എം.സി.സി സേട്ട് സാഹിബ് പുരസ്കാരം ഗോപിനാഥ് മുതുകാടിന് കൈമാറി
text_fieldsഐ.എം.സി.സി ഏർപ്പെടുത്തിയ സേട്ടു സാഹിബ് പുരസ്കാരം ഗോപിനാഥ് മുതുകാടിന് മന്ത്രി അഹമ്മദ് ദേവർകോവിൽ കൈമാറുന്നു
ദമ്മാം: ജീവകാരുണ്യ രംഗത്ത് മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് സൗദി ഐ.എം.സി.സി ഏർപ്പെടുത്തിയ പ്രഥമ സേട്ടു സാഹിബ് പുരസ്കാരം ഗോപിനാഥ് മുതുകാടിന് കേരള പുരാവസ്തു മന്ത്രിയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറുമായ അഹമ്മദ് ദേവർകോവിൽ കൈമാറി. തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാട് നടത്തിവരുന്ന ഡിഫറൻറ് ആർട്സ് സെൻറർ ജീവകാരുണ്യരംഗത്തെ അനുകരണീയ മാതൃകയാണെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
മുതുകാട് ലോകവേദികളിൽ അവതരിപ്പിച്ച മാജിക്കുകളേക്കാളും അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ് ഈ സെൻറർ. ജീവകാരുണ്യ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഇത്തരം അവാർഡുകൾ ഇനിയും അർഹതപ്പെട്ടവർക്ക് നൽകാനാണ് സൗദി ഐ.എം.സി.സിയുടെ തീരുമാനമെന്ന് ജനറൽ സെക്രട്ടറി ഹനീഫ് അറബി അറിയിച്ചു.
ചടങ്ങിൽ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യ ട്രഷറർ ഡോ. എ.എ. അമീൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.പി. അൻവർ സാദത്ത്, സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സൈദ് കള്ളിയത്ത്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ ചേളാരി, നാഷനൽ കമ്മിറ്റി ജോയൻറ് സെക്രട്ടറി ഗസ്നി വട്ടക്കിണർ, ഖത്തർ ഐ.എം.സി.സി ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് സൺ റഹീം, വൈസ് പ്രസിഡൻറ് സഫറുല്ലഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

