ഐ.എം.സി.സി നാഷനല്‍ എക്സിക്യൂട്ടിവ് നാളെ ജിദ്ദയിൽ
text_fieldsജിദ്ദ: ഐ.എം.സി.സി സൗദി നാഷനല്‍ എക്സിക്യൂട്ടിവ് യോഗം വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ഏഴു വരെ നടക്കുന്ന യോഗം ജി.സി.സി കമ്മിറ്റി ചെയര്മാന് എ.എം. അബ്ദുല്ലക്കുട്ടിയുടെ അധ്യക്ഷതയിലായിരിക്കും ചേരുക. സൗദിയിലെ വിവിധ യൂനിറ്റുകളിൽ നിന്നുള്ള നാഷനല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുക്കും. ഐ.എൻ.എൽ നേതാക്കളും ഭാരവാഹികളും ഐ.എം.സി.സി ജി.സി.സി ഭാരവാഹികളും ഓൺലൈനിൽ അഭിസംബോധന ചെയ്യും.
മുന്നണിയോഗങ്ങളിൽ പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച് ഇടതുമുന്നണിക്ക് നൽകിയ പരാതി സംബന്ധിച്ച് എൽ.ഡി.എഫ് നേതൃത്വം മറുപടി നൽകുന്നതുവരെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടെന്ന ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി തീരുമാനം യോഗം ചെയ്യും.
റിപ്പോര്‍ട്ട് അവലോകനവും പുതിയ കമ്മിറ്റി രൂപവത്കരണവും ഒരു വര്‍ഷത്തേക്കുള്ള കർമപദ്ധതി രൂപവത്കരണവും യോഗത്തിന്റെ അജണ്ടയാണെന്ന് ഓർഗനൈസിങ് സെക്രട്ടറി മുഫീദ് കൂരിയാടൻ, സെക്രട്ടറി മൻസൂർ വണ്ടൂര്‍, ജിദ്ദ കമ്മിറ്റി പ്രസിഡൻറ് ഷാജി അരിമ്പ്രത്തൊടി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

