ഐ.എം.സി.സി ഹജ്ജ് ഹെൽപ് ഡെസ്ക് രൂപവത്കരിച്ചു
text_fieldsകേളി ശുമൈസി യൂനിറ്റ് ചെസ്, കാരം ടൂർണമെന്റ്
മത്സരങ്ങളിൽനിന്ന്
റിയാദ്: ഇന്ത്യൻ നാഷനൽ ലീഗ് പ്രവാസി ഘടകമായ ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ കീഴിൽ ഹാജിമാർക്ക് ആവശ്യമായ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സജിമോൻ എസ്. തൈപ്പറമ്പിൽ (മക്ക) ജനറൽ കൺവീനറും ഷബീർ പത്തനംതിട്ട, സജ്ജാദ് കരുനാഗപ്പള്ളി എന്നിവർ കൺവീനർമാരുമായി ഹജ്ജ് ഹെൽപ് ഡെസ്ക് രൂപവത്കരിച്ചു.
നാഷനൽ പ്രസിഡന്റ് സൈദ് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ഹനീഫ് അറബി യോഗം ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് തയ്യിൽ, സജിമോൻ എസ്. തൈപ്പറമ്പിൽ, ഗസ്നി വട്ടക്കിണർ, ശിഹാബ് വടകര, അബ്ബാസ് മൗവ്വൽ, റസാഖ് പടനിലം, ഇർഷാദ് കളനാട്, അഫ്സൽ കാട്ടാമ്പള്ളി, റഷീദ് പുന്നാട്, സാദിഖ് ഇരിക്കൂർ, ഇക്ബാൽ പന്നിയങ്കര, ഹാരിസ് ഏരിയാപാടി തുടങ്ങിയവർ സംസാരിച്ചു സൈനുദ്ദീൻ അമാനി സ്വാഗതവും റാഷിദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു. ഹെൽപ് ഡെസ്കിൽ 0560618408, 0580617087, 0549338132 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

