കേന്ദ്ര ബജറ്റ് പ്രവാസികളെ തീർത്തും അവഗണിച്ചു –ഐ.എം.സി.സി
text_fieldsറിയാദ്: കേന്ദ്ര ബജറ്റിൽ, പ്രതിസന്ധികൾ ഏറെ നേരിട്ടുകൊണ്ടിരിക്കുന്ന ഗൾഫ് പ്രവാസികളെ തീർത്തും അവഗണിച്ചതും പ്രവാസികളെ സംബന്ധിച്ച് ഒരുവിധ നിലപാടോ പദ്ധതികളോ ഇല്ലാത്തതും ഏറെ നിരാശജനകമാണെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോർപറേറ്റുകൾ എഴുതിനൽകുന്നത് അതേപടി വായിക്കുന്നതിന് തുല്യമാവുകയാണ് കേന്ദ്ര സർക്കാറിെൻറ ഓരോ ബജറ്റുകളും. പുതിയ ബജറ്റും രാജ്യത്ത് സാധാരണക്കാരനും അതിസമ്പന്നരുമെന്ന തരത്തിൽ സാമ്പത്തിക അസമത്വം വീണ്ടും വർധിപ്പിക്കുന്നു.
പ്രധാന വരുമാന മാർഗമായി കേന്ദ്രം കാണുന്നത് പൊതുമേഖല സ്ഥാപനങ്ങളുടെയും അവയുടെ ഭൂസ്വത്തുക്കളുടെയും ദേശീയ പൈതൃക സ്വത്തുക്കളുടെയും വിൽപനയാണെന്നത് അത്യന്തം ലജ്ജാകരമാണ്. സാമ്പത്തിക പ്രതിസന്ധിയുടെയും കോവിഡ് മഹാമാരിയുടെയും സമയത്ത് ആശ്വാസമേകേണ്ടതിനുപകരം സാധാരണക്കാരും കർഷകരും ഉൾെപ്പടെയുള്ള മഹാഭൂരിപക്ഷം ജനങ്ങളെയും പരിഗണിക്കാതെ, അതിസമ്പന്നരായ കോർപറേറ്റുകൾക്ക് ജനതയെ ഒറ്റികൊടുക്കുന്ന തരത്തിലുള്ളതാണ് ഈ ബജറ്റ്.
പെട്രോളിയം ഉൽപന്നങ്ങളുടെ ടാക്സ് വർധനവിലൂടെ പൊതുജനത്തിന് മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുമ്പോൾ, കോർപറേറ്റ്, ഇൻകം ടാക്സുകളിലൂടെയുള്ള വരുമാനം മുൻവർഷത്തെക്കാൾ 16 ശതമാനം കുറവാണെന്നത് കേന്ദ്ര സർക്കാറിെൻറ കെടുകാര്യസ്ഥതയാണ് സൂചിപ്പിക്കുന്നതെന്നും സൗദി ഐ.എം.സി.സി പ്രസിഡൻറ് എ.എം. അബ്ദുല്ലക്കുട്ടി, ജനറൽ സെക്രട്ടറി ഹനീഫ് അറബി, ട്രഷറർ നാസർ കുറുമാത്തൂർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
