ഐ.എം.എയുടെ മലബാർ ബ്രാഞ്ച് ജിദ്ദയിൽ നിലവിൽവന്നു
text_fieldsരൂപവത്കരണ യോഗത്തിൽ ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ജോസഫ് ബനവൻ, ഒ.എ.സി കൺവീനർ ഡോ. അജി വർഗീസ് എന്നിവരോടൊപ്പം ഭാരവാഹികൾ
ജിദ്ദ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) കേരള ബ്രാഞ്ചിന് കീഴിൽ മലബാർ ബ്രാഞ്ച് ജിദ്ദയിൽ ഔദ്യോഗികമായി നിലവിൽവന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡോ. വിനീത പിള്ള (പ്രസി) ഡോ. ഇന്ദു ചന്ദ്രശേഖരൻ (സെക്ര), ഡോ. മിനിക്കുട്ടി ട്രഷറർ), ഡോ. മൃദുല (വൈസ് പ്രസി), ഡോ. അഹമ്മദ് ഉണ്ണി (സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ജിദ്ദയിലെ ഇന്ത്യൻ ഡോക്ടർമാരെ ഐ.എം.എയുടെ ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിക്കേണ്ടതിെൻറ പ്രാധാന്യം, സാമൂഹ്യ, ആരോഗ്യ മേഖലയിൽ സംഘടന ഏറ്റെടുക്കാനിരിക്കുന്ന പദ്ധതികൾ, ബ്രാഞ്ചിെൻറ ഭാവി പ്രവർത്തന പദ്ധതികൾ തുടങ്ങിയവ ഭാരവാഹികൾ വിശദീകരിച്ചു. ജിദ്ദയിലെ പ്രവാസി സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് ഇന്ത്യൻ ഡോക്ടർമാരെ കൂടുതൽ സജീവമായി രംഗത്തിറക്കുക, തിരക്കേറിയ പ്രഫഷനൽ ജീവിതം സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങൾ കുറക്കുക, ഡോക്ടർമാരുടെയും കുടുംബങ്ങളുടെയും ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.
അതോടൊപ്പം സാധാരണ പ്രവാസികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക, അവരുടെ ആരോഗ്യ സുരക്ഷയും ചികിത്സ സംവിധാനങ്ങളും സംബന്ധിച്ച ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുക, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള സാമൂഹ്യ ആരോഗ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ഡോക്ടർമാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുക, ഡോക്ടർമാരുടെയും കുടുംബങ്ങളുടെയും വിനോദ, സാംസ്കാരിക പരിപാടികൾക്ക് വേദിയൊരുക്കുക എന്നിവയും ഐ.എം.എ മലബാർ ബ്രാഞ്ച് നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ.എം.എ മലബാർ ബ്രാഞ്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ജിദ്ദയിലെ ഡബ്ല്യു.എ ഹോട്ടലിൽ നടന്നു. മുൻ ഐ.എം.എ സംസ്ഥാന പ്രസിഡന്റും ഇൻസ്റ്റലേഷൻ ഓഫിസറുമായ ഡോ. ജോസഫ് ബനവൻ ഉദ്ഘാടനം നടത്തി.
ഒ.എ.സി കൺവീനർ ഡോ. അജി വർഗീസ് ഐ.എം.എയുടെ സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. ചടങ്ങിൽ ഐ.എം.എ മലബാർ ബ്രാഞ്ചിന്റെ ആദ്യ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ജിദ്ദയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ഡോക്ടർമാർ ചടങ്ങിൽ പങ്കെടുത്തു. ഗായകൻ ജമാൽ പാഷ ഗാനങ്ങൾ ആലപിച്ചു.
പ്രസിഡൻറ് ഡോ. വിനീത പിള്ള, സെക്രട്ടറി ഡോ. ഇന്ദു ചന്ദ്രശേഖരൻ, ഡോ. സ്മിത (നസീം ജിദ്ദ), ഡോ. മുഹമ്മദ് ഹാരിസ് (ഹിബ ഏഷ്യ), ഡോ. മുഹമ്മദ് അലി (നസീം ജിദ്ദ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

