ഇമാം ബുഖാരി മദ്റസ ജിദ്ദ നോർത്ത് സെപ്റ്റംബർ അഞ്ചിന് തുറക്കും
text_fieldsജിദ്ദ: സമ്മർ വെക്കേഷനു ശേഷം ജിദ്ദ അസീസിയയിലുള്ള ഇമാം ബുഖാരി മദ്റസ സെപ്റ്റംബർ അഞ്ച് മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 25 വർഷത്തെ സേവന പാരമ്പര്യവുമായി അസീസിയ രിഹാബിൽ പ്രവർത്തിക്കുന്ന മദ്റസ, കേരള മദ്റസ എജുക്കേഷൻ ബോർഡിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനം കൂടിയാണ്.
കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വ്യവസ്ഥാപിത മദ്റസാ പഠന സംവിധാനമാണ് സ്ഥാപനത്തിലുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പ്രവേശനം നൽകിവരുന്നു. ഖുർആൻ പഠന പാരായണത്തിന് പ്രത്യേക പരിഗണന കൊടുക്കുന്നു. അതോടൊപ്പം കലാ, കായിക മത്സരങ്ങൾക്കും കുട്ടികളുടെ ധൈഷണികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സഹായകമാവുന്ന ടാലന്റ് സെർച്ച് പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും സ്ഥാപനം നേതൃത്വം നൽകിവരുന്നു. കുട്ടികളെ ചേർക്കാനാഗ്രഹിക്കുന്നവർ 0502746345, 0507231574 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മദ്റസ പ്രിൻസിപ്പൽ അബ്ദുസുബ്ഹാൻ അബ്ബാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

