ജിദ്ദ അസീസിയ ഇമാം ബുഖാരി മദ്റസയിൽ കേരളപ്പിറവി ദിനം ആഘോഷിച്ചപ്പോൾ
text_fieldsജിദ്ദ: അസീസിയ ഇമാം ബുഖാരി മദ്റസയിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാർഥികൾ കേരളത്തനിമയും മലയാള സംസ്കാരവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവിധങ്ങളായ വർണചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചു. മാതൃഭാഷയായ മലയാളത്തെ ഹൃദയത്തോട് ചേർത്തുപിടിക്കണമെന്നും ജാതി, മത ഭേദമന്യേ എല്ലാവരും ഒന്നായി ഐക്യത്തോടെ ജീവിക്കുന്ന കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നും പ്രിൻസിപ്പൽ അബ്ദുസുബ്ഹാൻ കുട്ടികളെ ഉദ്ബോധിപ്പിച്ചു.
40 ലധികം വിദ്യാർഥികൾ വൈവിധ്യമാർന്ന ചിത്രരചനയുടെ ഭാഗമായി. അധ്യാപകരും സ്റ്റാഫ് അംഗങ്ങളും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

