മജ്ലിസ് പരീക്ഷയിൽ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിന് നൂറുമേനി വിജയം
text_fieldsമജ്ലിസ് തഅലീമുൽ ഇസ്ലാമി കേരള പ്രൈമറി പൊതുപരീക്ഷയിൽ ഉന്നത മാർക്ക് നേടിയ കെ.പി. ആതിഫിനെ ജിദ്ദ ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകർ ഉപഹാരം
നൽകി അനുമോദിക്കുന്നു
ജിദ്ദ: ഈ വർഷത്തെ മജ്ലിസ് തഅലീമുൽ ഇസ്ലാമി കേരള നടത്തിയ പ്രൈമറി പൊതുപരീക്ഷയിൽ ജിദ്ദ ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിട്യൂടിനു നൂറുമേനി വിജയം. അതോടൊപ്പം മജ്ലിസ് ടോപ്പർ ലിസ്റ്റിൽ ഉന്നത മാർക്ക് നേടി കെ.പി. ആതിഫ് ഇടംപിടിച്ചു. വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും വിജയിയെ അനുമോദിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടർന്ന് കൊണ്ടിരിക്കുന്നതായും പ്രവേശനത്തിന് 0569677504, 0541435975 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

