Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന​ധി​കൃ​ത​മാ​യി...

അ​ന​ധി​കൃ​ത​മാ​യി ദാ​ന​ധ​ർ​മ​ങ്ങ​ൾ ശേ​ഖ​രി​ക്ക​ൽ; ഇ​മാം പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

റി​യാ​ദ്​: നി​യ​മം​ലം​ഘി​ച്ച്​ പ​ള്ളി​യി​ൽ​ ദാ​ന​ധ​ർ​മ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ സൂ​ക്ഷി​ച്ച ഇ​മാം പി​ടി​യി​ൽ. റി​യാ​ദി​​ന്റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള പ​ള്ളി​യി​ലെ ഇ​മാ​മാ​ണ്​ പ​ണ​മാ​യും സാ​ധ​ന​ങ്ങ​ളാ​യും സം​ഭാ​വ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ മ​ത​കാ​ര്യ വ​കു​പ്പി​​ന്റെ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​​ന്റെ പി​ടി​യി​ലാ​യ​ത്​. ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ പ​ണ​വും സാ​ധ​ന​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ട് മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​​ന്റെ ലം​ഘ​ന​മാ​യാ​ണ്​ ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്​.

പ​ള്ളി​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും നി​യ​മം​ലം​ഘി​ച്ച്​ ഇ​രു​മ്പു​ഷീ​റ്റ്​ കൊ​ണ്ട്​ പു​തി​യ സ്ഥ​ല​മൊ​രു​ക്കി​യും ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കാ​വ​ശ്യ​മാ​യ ഒ​രു സം​വി​ധാ​ന​വു​മി​ല്ലാ​തെ​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഇ​മാം സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​.

ഇ​മാ​മി​​ന്റെ ന​ട​പ​ടി നി​യ​മ​ലം​ഘ​ന​മാ​ണ്. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ന്ത്രാ​ല​യ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് റ​ഫ​ർ ചെ​യ്​​ത​താ​യി മ​ത​കാ​ര്യ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. പ​ള്ളി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ​​ആ​രെ​ങ്കി​ലും സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestillegally collecting donations
News Summary - imam arrested for illegally collecting donations
Next Story