അനധികൃത ടാക്സി സർവിസ്; ഒരാഴ്ചക്കിടെ 1,071 ഡ്രൈവർമാർ അറസ്റ്റിൽ
text_fieldsയാംബു: ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ നടപടി ശക്തമാക്കി പൊതുഗതാഗത അതോറിറ്റി. നവംബർ ഒന്നുമുതൽ ഏഴ് വരെ നടത്തിയ പരിശോധനയിൽ അനധികൃത ടാക്സി സർവിസ് നടത്തിയതിന് 1,071 ഡ്രൈവർരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് പിടികൂടി. നിയമലംഘകരുടെ വാഹനം കണ്ടുകെട്ടൽ, വൻതുക പിഴ ചുമത്തൽ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിച്ചു.
അറസ്റ്റിലായതിൽ 500 പേർക്ക് ടാക്സി സർവിസ് നടത്താൻ ലൈസൻസില്ലാത്തവരാണ്. ബാക്കിയുള്ളവർ നിയമവിരുദ്ധമായി യാത്രക്കാരെ വിളിച്ചുകയറ്റൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയവരാണ്. 20,000 റിയാൽ വരെയാണ് പിഴ. 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശിക്ഷയാണ്. അനധികൃത ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റൽ പോലുള്ള കുറ്റങ്ങൾ ആവർത്തിച്ചാൽ 11,000 റിയാൽ വരെ പിഴ ചുമത്തും. 25 ദിവസം വരെ വാഹനം കണ്ടുകെട്ടും.
രാജ്യത്തെ ഗതാഗത മേഖലയിലെ മത്സരശേഷി വർധിപ്പിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ഗതാഗതത്തിെൻറ ഗുണനിലവാരം വർധിപ്പിക്കാനും നിയമവിരുദ്ധ പ്രവർത്തന ങ്ങൾ തടയുവാനും ലക്ഷ്യമിട്ടാണ് പരിശോധന ഊർജിതതമാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

