Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ നി​യ​മ​വി​രു​ദ്ധ പ​ണ​മി​ട​പാ​ട്​: അ​ശ്ര​ദ്ധ​മൂ​ലം കു​ടു​ങ്ങു​ന്ന​വ​ർ വീ​ണ്ടും

text_fields
bookmark_border
സൗ​ദി​യി​ൽ നി​യ​മ​വി​രു​ദ്ധ പ​ണ​മി​ട​പാ​ട്​: അ​ശ്ര​ദ്ധ​മൂ​ലം കു​ടു​ങ്ങു​ന്ന​വ​ർ വീ​ണ്ടും
cancel

ദ​മ്മാം: അ​ശ്ര​ദ്ധ​മാ​യി ഇ-​വാ​ല​റ്റു​ക​ൾ വ​ഴി പ​ണ​മി​ട​പാ​ടു ന​ട​ത്തു​ന്ന​വ​ർ നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ടു​ന്ന​ത്​ വീ​ണ്ടും പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ല​രി​ൽ​നി​ന്നാ​യി നാ​ട്ടി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഈ ​വാ​ല​റ്റു​ക​ൾ വ​ഴി പ​ണം സ്വീ​ക​രി​ച്ച മ​ല​യാ​ളി​യെ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ചു. ഇ​തി​നെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ ബോ​ധ്യ​മി​ല്ലാ​തെ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ മ​ല​യാ​ളി​ക​ള​ല്ലാ​ത്ത ​ നി​ര​വ​ധി പേ​രും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ട്​. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്​​ക​ര​ണ വാ​ർ​ത്ത 'ഗ​ൾ​ഫ്​ മാ​ധ്യ​മം' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

ക​ഴി​ഞ്ഞ വ്ര​ത​മാ​സ​ക്കാ​ല​ത്ത്​ പ​ല​രി​ൽ​നി​ന്നാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ​ണം സ്വീ​ക​രി​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​ണ്​ ഇ​പ്പോ​ൾ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്​ പ​ണ​മ​യ​ച്ച​തി​െൻറ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ന്​ എ​ന്ന്​ എ​ഴു​തി​യ​താ​ണ്​ വി​ന​യാ​യ​ത്.

ഇ​ത്ത​രം ഫ​ണ്ടു​ക​ൾ സ്വ​കാ​ര്യ വ്യ​ക്​​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ സൗ​ദി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​തി​ലെ അ​ഴി​മ​തി​ക​ളും ത​ട്ടി​പ്പു​ക​ളും ന​ട​ക്കാ​തി​രി​ക്കാ​നാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പ​ണം സ്വീ​ക​രി​ക്കാ​നു​ള്ള അ​നു​മ​തി അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ-​വാ​ല​റ്റു​ക​ൾ വ​ന്ന​തോ​ടെ ഇ​ത്ത​രം പ​ണ​മി​ട​പാ​ടു​ക​ളു​ടെ നി​യ​മ സാ​ധു​ത പോ​ലു​മ​റി​യാ​തെ എ​ളു​പ്പം നോ​ക്കി ആ​ളു​ക​ൾ പ​ണം സ്വീ​ക​രി​ക്കു​ന്ന​ത്​ പ​തി​വാ​ണ്.

ഒ​രു അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ക​ണ​ക്കി​ൽ ക​വി​ഞ്ഞ തു​ക അ​യ​ച്ചാ​ൽ മാ​ത്ര​മേ കു​റ്റ​ക്കാ​രാ​കൂ എ​ന്നാ​ണ്​ ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​രു​ടെ ധാ​ര​ണ. എ​ന്നാ​ൽ, ഒ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന​ക​ത്തു​ത​ന്നെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ചെ​റു​താ​ണ​ങ്കി​ലും ഒ​രേ സ​മ​യം നി​ര​വ​ധി പേ​ർ പ​ണം കൈ​മാ​റു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. അ​തു​പോ​ലെ ത​ന്നെ നാ​ട്ടി​ലു​ള്ള ഒ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്ന്​ പ​ല​ർ പ​ണ​മ​യ​ക്കു​ന്ന​തും, ഒ​രാ​ൾ​ത​ന്നെ പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​തും നി​രീ​ക്ഷി​ക്ക​​പ്പെ​ടു​ന്നു​ണ്ട്.

എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഇ​ഖാ​മ​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ സൗ​ദി മോ​ണി​റ്റ​റി​ങ്​​ ഏ​ജ​ൻ​സി​ക്ക്​ ഇ​ത്​ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്​ ഒ​രു ​ത​ട​സ്സ​വു​മി​ല്ല. എ​ന്നാ​ൽ, മാ​സ​ങ്ങ​ളാ​യി നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​തെ സ്വ​രൂ​പി​ച്ച ശ​മ്പ​ള​മോ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളോ ഒ​രാ​ൾ​ക്ക്​ ഒ​റ്റ​ത്ത​വ​ണ​യാ​യി നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന​തി​ന്​ പ്ര​യാ​സ​മി​ല്ല.

എ​ന്നാ​ൽ, ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ ശ​മ്പ​ളം സ്വീ​ക​രി​ച്ച​തി​െൻറ ബാ​ങ്ക്​ രേ​ഖ​യോ, ക​മ്പ​നി​യു​ടെ സ​മ്മ​ത​പ​ത്ര​മോ ന​ൽ​ക​ണം. പ​ണ​മ​യ​ക്കു​േ​മ്പാ​ൾ ബാ​ങ്ക്​ ഈ ​രേ​ഖ​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഇ​ത്ത​രം ആ​ളു​ക​ൾ സം​ശ​യി​ക്ക​പ്പെ​ടു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​കും. മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സ​ർ​വ സാ​ധാ​ര​ണ​മാ​യ കു​റി​ക​ൾ​ക്കു​ള്ള പ​ണ​വും ഈ ​വാ​ല​റ്റു​ക​ൾ വ​ഴി എ​ല്ലാ മാ​സ​വും കൈ​മാ​റു​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ സൗ​ദി അ​തി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ണ​മി​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ളും രാ​ജ്യ​ത്തെ നി​യ​മ വി​ധേ​യ​മാ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം കേ​സു​ക​ളി​ൽ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചാ​ൽ ന​മ്മ​ൾ ന​ട​ത്തി​യ എ​ല്ലാ പ​ണ​മി​ട​പാ​ടു​ക​ളു​ടേ​യും രേ​ഖ​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്ക​ണം.ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​കു​ന്ന​ത്​ സു​താ​ര്യ​ത ​േബാ​ധ്യ​പ്പെ​ടു​ത്താ​ൻ ഉ​പ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal Money Laundering
News Summary - Illegal Money Laundering in Saudi Arabia: Causes of Negligence R again
Next Story