ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്​ 34 ല​ക്ഷ​ത്തി​ലേ​റെ വി​ദേ​ശി​ക​ൾ

റി​യാ​ദ്​: നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്​ 34,43,445 വി​ദേ​ശി​ക​ൾ. വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രാ​ണ്​​ 2017 ന​വം​ബ​ർ 15 മു​ത​ൽ ഇൗ ​മാ​സം നാ​ലു​ വ​രെ നി​യ​മ​ന​ട​പ​ടി നേ​രി​ട്ട​ത്. പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗം ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്, തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 19 വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്​.

ഇ​ഖാ​മ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം, അ​തി​ർ​ത്തി നു​ഴ​ഞ്ഞു​ക​യ​റ്റം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ്​ രാ​ജ്യ​ത്തു​ള്ള വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്ന​ത്. 
ഇ​ഖാ​മ (താ​മ​സ വി​സ) നി​യ​മ ലം​ഘ​ന​ത്തി​ന്​ അ​റ​സ്​​റ്റി​ല​യ​വ​രാ​ണ്​ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ. 26,84,975 പേ​രാ​ണ്​ ഇൗ ​വ​കു​പ്പി​ൽ പി​ടി​യി​ലാ​യ​ത്. തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച​തി​ന്​ 5,31,195 പേ​രെ​യും അ​തി​ർ​ത്തി നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​ന്​ 2,27,285 പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. അ​തി​ർ​ത്തി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചെ​ക്ക്​ പോ​സ്​​റ്റു​ക​ളി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ​ത്​ 58,032 വി​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽ 50 ശ​ത​മാ​നം ഇ​ത്യോ​പ്യ​ക്കാ​രും 47 ശ​ത​മാ​നം യ​മ​നി പൗ​ര​ന്മാ​രും ബാ​ക്കി മൂ​ന്ന്​ ശ​ത​മാ​നം വി​വി​ധ രാ​ജ്യ​ക്കാ​രു​മാ​ണ്. 

നി​യ​മ​ലം​ഘ​ക​ർ​ക്ക്​ വാ​ഹ​ന, താ​മ​സ സൗ​ക​ര്യം ന​ൽ​കി​യ​തി​ന്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 3988 പേ​രും പി​ടി​യി​ലാ​യി. അ​തി​ൽ 1372 പേ​ർ സ്വ​ദേ​ശി​ക​ളാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ ശേ​ഷം 1331 പേ​രെ വി​ട്ട​യ​ച്ചു. 41 പേ​ർ ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി നേ​രി​ടു​ന്നു. മൊ​ത്തം പി​ടി​യി​ലാ​യ വി​ദേ​ശി​ക​ളി​ൽ നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ തു​ട​രു​ന്ന​ത്​ 13,000 പേ​രാ​ണ്. 11,047 പു​രു​ഷ​ന്മാ​രും 1953 സ്​​ത്രീ​ക​ളും. 4,92,380 പേ​ർ​ക്ക്​ അ​വ​ർ ചെ​യ്​​ത കു​റ്റ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചു​ള്ള ത​ട​വു​ശി​ക്ഷ ന​ൽ​കി. 8,58,355 ആ​ളു​ക​ളെ നാ​ടു​ക​ട​ത്തി. 

ബാ​ക്കി​യു​ള്ള​വ​രി​ൽ 4,46,179 പേ​രെ അ​ത​ത്​ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​ തി​രി​ച്ച​യ​ച്ചു. 5,69,346 പേ​ർ യാ​ത്രാ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വാ​ൻ കാ​ത്തി​രി​ക്കു​ന്നു. ഇ​തോ​ടെ, നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രും യാ​ത്ര​ക്ക്​ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം 19 ല​​ക്ഷ​േ​ത്താ​ള​മാ​യി. ‘നി​യ​മ​ലം​ഘ​ക​രി​ല്ലാ​ത്ത രാ​ജ്യം’ എ​ന്ന പേ​രി​ൽ 2017 മാ​ർ​ച്ച്​ 29നാ​ണ്​ ആ​ദ്യ​മാ​യി​ പൊ​തു​മാ​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. നി​യ​മ​ലം​ഘ​ക​ർ​ക്ക്​ പി​​ഴ​യും ത​ട​വു​ശി​ക്ഷ​യും കൂ​ടാ​തെ രാ​ജ്യം വി​ട്ടു​പോ​കാ​ൻ മൂ​ന്നു മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണ്​ അ​നു​വ​ദി​ച്ച​ത്. അ​തു​ക​ഴി​ഞ്ഞ​പ്പോ​ൾ പി​െ​ന്ന​യും കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി.

മൊ​ത്തം ഏ​ഴ​ര മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗ​വും (ജ​വാ​സാ​ത്ത്) അ​ത​ത്​ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ങ്ങ​ളും ചേ​ർ​ന്ന്​ മ​ട​ങ്ങാ​ൻ വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്​​തു​കൊ​ടു​ത്തു. ആ​റ്​ ല​ക്ഷം നി​യ​മ​ലം​ഘ​ക​ർ ആ​ദ്യ നാ​ല്​ മാ​സ കാ​ല​യ​ള​വി​ൽ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നാ​ടു​വി​ട്ടു.  വീ​ണ്ടും മൂ​ന്ന​ര മാ​സ​ത്തെ സാ​വ​കാ​ശം കൂ​ടി കി​ട്ടി​യി​ട്ടും ആ​ളു​ക​ൾ ബാ​ക്കി​യാ​വു​ക​യാ​യി​രു​ന്നു. അ​വ​രെ ക​ണ്ടെ​ത്താ​നാ​ണ്​ ആ ​വ​ർ​ഷം ന​വം​ബ​ർ 15 മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. 

Loading...
COMMENTS