Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅനധികൃത ഹജ്ജ്:...

അനധികൃത ഹജ്ജ്: പുണ്യത്തിന് പകരം കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

text_fields
bookmark_border
അനധികൃത ഹജ്ജ്: പുണ്യത്തിന്   പകരം കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
cancel

റി​യാ​ദ്: ലോ​ക​ത്തി​​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ മ​റ്റൊ​രു ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ന കാ​ല​ത്തി​ന് തു​ട​ക്ക​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ 18 മു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തി​ത്തു​ട​ങ്ങി​യ മ​ക്ക, വ​രും ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ മ​നു​ഷ്യ​മ​ഹാ​സാ​ഗ​ര​മാ​യി മാ​റും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​മ​നു​ഷ്യ​സം​ഗ​മ​ത്തി​ൽ ഓ​രോ തീ​ർ​ഥാ​ട​ക​​ന്റെ​യും സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് സൗ​ദി ഭ​ര​ണ​കൂ​ടം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ താ​ളം തെ​റ്റി​ക്കു​ന്ന ‘അ​ന​ധി​കൃ​ത ഹ​ജ്ജ്’ രീ​തി​ക​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഹ​ജ്ജ് പെ​ർ​മി​റ്റ് സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ക്ക​യു​ടെ​യും മ​സ്ജി​ദു​ൽ ഹ​റാ​മി​െൻറ​യും പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഹ​റം ഇ​മാം ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് വി​ശ്വാ​സി​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്നു. ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും തീ​ർ​ഥാ​ട​ക​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നു​മാ​ണ് ഹ​ജ്ജ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

തീ​ർ​ഥാ​ട​ന സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം മു​ത​ൽ ‘നു​സു​ക് കാ​ർ​ഡ്’ മ​ന്ത്രാ​ല​യം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. മി​ന, അ​റ​ഫ, മു​സ്ദ​ലി​ഫ തു​ട​ങ്ങി​യ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഈ ​സ്മാ​ർ​ട്ട് കാ​ർ​ഡ് കൈ​വ​ശം വെ​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഹ​ജ്ജ് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​തി​യാ​യ പെ​ർ​മി​റ്റി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ​ക്ക് 10,000 റി​യാ​ൽ മു​ത​ൽ 20,000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തും. ഇ​ത്ത​ര​ത്തി​ൽ പി​ടി​യി​ലാ​കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും 10 വ​ർ​ഷ​ത്തേ​ക്ക് രാ​ജ്യ​ത്ത് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

അ​ന​ധി​കൃ​ത തീ​ർ​ഥാ​ട​ക​ർ​ക്ക് ഗ​താ​ഗ​ത​മോ താ​മ​സ സൗ​ക​ര്യ​മോ മ​റ്റ് സ​ഹാ​യ​ങ്ങ​ളോ ന​ൽ​കു​ന്ന​വ​ർ​ക്ക് 50,000 റി​യാ​ൽ പി​ഴ​യും ത​ട​വു​ശി​ക്ഷ​യു​മാ​ണ് ല​ഭി​ക്കു​ക. നി​ല​വി​ൽ ടൂ​റി​സ്​​റ്റ്, വി​സി​റ്റ് വി​സ​ക​ളി​ൽ രാ​ജ്യ​ത്തു​ള്ള​വ​ർ​ക്ക് മ​ക്ക​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വ്യാ​ജ ഹ​ജ്ജ് വാ​ഗ്ദാ​നം ന​ൽ​കി വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കാ​യി ‘നു​സു​ക്’ പ്ലാ​റ്റ്‌​ഫോം പോ​ലു​ള്ള ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു. വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി തീ​ർ​ഥാ​ട​ക​രെ വ​ഞ്ചി​ച്ച നി​ര​വ​ധി സം​ഘ​ങ്ങ​ളെ ഇ​തി​ന​കം സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചും പി​ൻ​വാ​തി​ലി​ലൂ​ടെ​യും ന​ട​ത്തു​ന്ന തീ​ർ​ഥാ​ട​ന​ത്തേ​ക്കാ​ൾ, പു​ണ്യ​സ്ഥ​ല​ത്തി​െൻറ മ​ഹി​മ കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ന്ന​തി​ലാ​ണ് മ​ഹ​ത്വ​മു​ള്ള​ത്. ശാ​ന്ത​ത​യോ​ടെ​യും അ​ച്ച​ട​ക്ക​ത്തോ​ടെ​യും ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​ൻ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punishmentIllegal Hajj
News Summary - Illegal Hajj: Instead of virtue, severe punishment awaits
Next Story