ഇഹ്സാനിലൂടെ 70,000 വിദ്യാർഥികളെ സഹായിച്ചു
text_fieldsജിദ്ദ: ജീവകാരുണ്യ പ്രവർത്തനത്തിെന്റ പുതിയ വാതയാനങ്ങൾ തുറന്ന് സൗദി അറേബ്യ. 'ഇഹ്സാൻ' എന്ന പേരിൽ അറിയപ്പെടുന്ന സൗദി ദേശീയ ജീവകാരുണ്യ പ്രവർത്തന വേദിക്ക് കീഴിൽ വിവിധ വിദ്യാഭ്യാസ പദ്ധതികളിലൂടെ 2025 ൽ രാജ്യത്തുടനീളമുള്ള 70,000 ത്തിലധികം വിദ്യാർത്ഥികളെ സഹായിച്ചതായി അധികൃതർ അറിയിച്ചു.
സൗദി വിഷൻ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ സർക്കാരും ലാഭേച്ഛയില്ലാത്ത മേഖലകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഇഹ്സാനിന്റെ ലക്ഷ്യം. പദ്ധതിയിലൂടെ 29,000 ത്തിലധികം വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുകയും 27,000 ത്തിലധികം പേർക്ക് പരിശീലനം നൽകുകയും ചെയ്തു. 15,000 ഉപകരണങ്ങളും വിതരണം ചെയ്തു. 53 വിദ്യാഭ്യാസ സൗകര്യങ്ങൾക്ക് സഹായം നൽകിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി സമൂഹത്തിൽ ദാനം ചെയ്യുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇഹ്സാൻ 'ദി ലിറ്റിൽ ഫിലാന്ത്രോപ്പിസ്റ്റ്' സേവനം ആരംഭിച്ചു. അഞ്ച് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
6,000-ത്തിലധികം വിദ്യാർത്ഥികൾ ഇതിനോടകം പങ്കെടുക്കുന്ന ഈ സേവനം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹിക മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന ജീവകാരുണ്യ, വികസന പദ്ധതികളിൽ നിന്ന് തിരഞ്ഞെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. പദ്ധതിയിലൂടെ കുട്ടികളിൽ ഐക്യദാർഢ്യവും സാമൂഹ്യ ഉത്തരവാദിത്വവും വളർത്തിയെടുക്കുന്നു.
സമൂഹ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധമുള്ളവരാക്കാനും ഇതിലൂടെ സാധിക്കുന്നു. സമൂഹ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധമുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഐക്യദാർഢ്യവും സാമൂഹിക ഉത്തരവാദിത്തവും ഈ പദ്ധതി വളർത്തിയെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

