Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിദിന സംഭാവന...

പ്രതിദിന സംഭാവന സമാഹരണത്തിൽ റെക്കോഡിട്ട്​ ‘ഇഹ്സാൻ’ ഡിജിറ്റൽ പ്ലാറ്റ്​ഫോം

text_fields
bookmark_border
പ്രതിദിന സംഭാവന സമാഹരണത്തിൽ റെക്കോഡിട്ട്​ ‘ഇഹ്സാൻ’ ഡിജിറ്റൽ പ്ലാറ്റ്​ഫോം
cancel
camera_alt

ഇ​ഹ്​​സാ​ൻ പ്ലാ​റ്റ്‌​ഫോം റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാം വാ​ർ​ഷി​ക അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ റി​യാ​ദ് ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്



റി​യാ​ദ്​: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന സം​ഭാ​വ​ന സ​മാ​ഹ​ര​ണ​ത്തി​ൽ റെ​ക്കോ​ഡ്​ സ്ഥാ​പി​ച്ച്​ സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ സം​ഭാ​വ​ന സ​മാ​ഹ​ര​ണ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മാ​യ ‘ഇ​ഹ്‌​സാ​ൻ’.

ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ഡി​ൽ ഇ​ടം നേ​ടി. ഇ​ഹ്​​സാ​ൻ പ്ലാ​റ്റ്‌​ഫോം റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാം വാ​ർ​ഷി​ക അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ലാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ റ​മ​ദാ​​നി​ലെ 27ാം രാ​വി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജീ​വ​കാ​രു​ണ്യ ​​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ‘ഇ​ഹ്‌​സാ​ൻ’ വ​ഴി സം​ഭാ​വ​ന ന​ൽ​കി​യ​ത്​ 5,58,000 പേ​രാ​ണ്. ഇ​തി​ലൂ​ടെ 4,76,000 ദ​രി​ദ്ര​ർ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ച്ചു. ഇ​താ​ണ്​ ഇ​ഹ്​​സാ​ൻ പ്ലാ​റ്റ്​​ഫോ​മി​നെ ഗി​ന്ന​സ്​ വേ​ൾ​ഡ്​ റെ​ക്കാ​ഡി​ന്​ അ​ർ​ഹ​മാ​ക്കി​യ​ത്.

ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ റി​യാ​ദ് ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് മു​ഖ്യാ​തി​ഥി​യാ​യി. നി​ര​വ​ധി അ​മീ​റു​മാ​ർ, മ​ന്ത്രി​മാ​ർ, പ​ണ്ഡി​ത​ന്മാ​ർ, പ്ര​മു​ഖ മ​നു​ഷ്യ​സ്‌​നേ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യെ ഡി​ജി​റ്റ​ലാ​യി ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും സം​ഭാ​വ​ന​ക​ൾ അ​ർ​ഹി​ക്കു​ന്ന​വ​രി​ലേ​ക്കെ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തി​ന്റെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ പ്ലാ​റ്റ്​​ഫോ​മി​ന്​ കീ​ഴി​ൽ ന​ട​പ്പാ​ക്കി വ​രു​ക​യാ​ണ്.

2021ലാ​ണ്​ ഇ​ഹ്​​സാ​ൻ ആ​രം​ഭി​ച്ച​ത്. 10 കോ​ടി​യി​ല​ധി​കം പേ​ർ ഇ​തു​വ​ഴി സം​ഭാ​വ​ന​ക​ൾ ന​ൽ​കി. 480 കോ​ടി റി​യാ​ലാ​ണ്​ ഇ​ങ്ങ​നെ സം​ഭാ​വ​ന​യാ​യി എ​ത്തി​യ​തെ​ന്നും ഇ​ഹ്‌​സാ​ൻ സൂ​പ്പ​ർ​വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​മാ​ജി​ദ് അ​ൽ​ഖ​സ​ബി പ​റ​ഞ്ഞു. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ങ്ങു​ന്ന 48 ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​​​​​​ന്റെ പ്ര​യോ​ജ​നം ല​ഭി​ച്ചു. ഇ​ഹ്‌​സാ​നി​​ന്റെ പ​ങ്കാ​ളി​ക​ളു​ടെ എ​ണ്ണം രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള 1,600 സി​വി​ൽ സൊ​സൈ​റ്റി​ക​ളാ​യി ഉ​യ​ർ​ന്ന​താ​യും അ​ൽ​ഖ​സ​ബി പ​റ​ഞ്ഞു.

ഇ​ഹ്‌​സാ​ൻ എ​ൻ​ഡോ​വ്‌​മെൻറ്​ ഫ​ണ്ടി​ലേ​ക്ക്​ വ​ന്നെ​ത്തി​യ മൊ​ത്തം സം​ഭാ​വ​ന 70 കോ​ടി റി​യാ​ലാ​യി. മ​ദീ​ന​യി​ൽ നി​ർ​മി​ക്കു​ന്ന അ​ൽ​സ​ലാം എ​ൻ​ഡോ​വ്‌​മെൻറ്​ ആ​ശു​പ​ത്രി​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ പൂ​ർ​ത്തി​യാ​യി. ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - 'Ihsaan' digital platform records daily donation collection
Next Story