കെ.എം.സി.സി ഖുൻഫുദയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഖുൻഫുദയിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
ഖുൻഫുദ: കെ.എം.സി.സി ഖുൻഫുദ സെൻട്രൽ കമ്മിറ്റി മെഗാ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കളും മറ്റു പ്രവാസികളുമടക്കം പങ്കെടുത്ത സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഖുൻഫുദ ബീച്ച് പരിസരത്ത് നടന്ന ഇഫ്താർ മീറ്റിൽ മലയാളികളെ കൂടാതെ ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും പങ്കെടുത്തു. കെ.എം.സി.സി നാഷനൽ സെക്രട്ടറി ഫൈസൽ ബാബു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എം.പി അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി മൂസ ഉണ്ണണം, ഭാരവാഹികളായ സമദ് പൊന്നേത്, സൈതലവി ഫൈസി, സലാം ഡോൾഫിൻ, ഖാലിദ്, അബ്ദുൽ കരീം നാട്ടുകൽ, ഹബീബ് റഹ്മാൻ, റിയാസ്, റഹീം കൊടുവള്ളി, സലീം ബഹനി, പി.ടി ഷൗക്കത്ത്, ഷാഹിദ്, അസീസ് കുഞ്ഞോട്ട്, ആബിദ്, ശുഹൈബ് തുടങ്ങി കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെയും വിവിധ ഏരിയ കമ്മിറ്റികളുടെയും നേതാക്കന്മാർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

